Saturday 08 June 2019 04:01 PM IST

ഇതായിരിക്കും നിങ്ങളുടെ വീടിന്റെ ഹൃദയം; സ്നേഹിക്കാനും സ്നേഹം പങ്കിടാനും ഒരുക്കാം ഒരു ഫാമിലി റൂം!

Ammu Joas

Sub Editor

family-space

വൈകുന്നേരം വീടണഞ്ഞാൽ ഓരോരുത്തരും വീട്ടിലെ ഓരോ മുറികളിൽ ചേക്കേറുകയാണോ പതിവ്? എങ്കിൽ നിങ്ങളുടെ വീട്ടിൽ അത്യാവശ്യമായി ഒരുക്കേണ്ട ഇടമാണ് ഫാമിലി സ്പേസ്. കുടുംബാംഗങ്ങൾ ഒന്നിച്ചി രിക്കാനും ഒഴിവു നേരങ്ങൾ ഒന്നിച്ചു പങ്കിടാനും ഒരിടം. ജോ ലിത്തിരക്കും സമ്മർദങ്ങളും പടിക്കു പുറത്തുവച്ച് കുടുംബാം ഗങ്ങൾക്കൊപ്പം ‘ഫാമിലി ടൈം’ പങ്കിടാൻ ഒരു സൂപ്പർ ഫാമിലി സ്പേസ്. ഇതായിരിക്കും ഇനി മുതൽ നിങ്ങളുടെ വീടിന്റെ ഹൃദയം.

എവിടെ ഒരുക്കാം

∙ ഫാമിലി റൂമായി പ്രത്യേകമൊരു മുറി പണിയാനോ നീ ക്കി വയ്ക്കാനോ കഴിഞ്ഞില്ലെന്നു കരുതി വിഷമം വേണ്ട, വീട്ടിൽ എവിടെയെങ്കിലും ഇതിനായി ഇത്തിരി ഇടം നീക്കി വച്ചാൽ മതി. ഫോയർ, ഫോർമൽ ലിവിങ് എന്നിവയുൾപെടുന്ന പബ്ലിക് സ്പേസ്, ഡൈനിങ് ഏരിയ വരുന്ന സെമി പ്രൈവറ്റ് സ്പേസ്, പിന്നെ, പ്രൈവറ്റ് ഏരിയയായ ബെ ഡ്റൂം, ഇങ്ങനെ വീട്ടിൽ മൂന്ന് ഇടങ്ങളിൽ സെമി പ്രൈവ റ്റ് സ്പേസിനോടു ചേർന്ന് ഫാമിലി റൂം വരുന്നതാണ് ഏ റ്റവും നല്ലത്.   

∙ ഫോർമൽ ലിവിങ് ഒഴിവാക്കി മറ്റെവിടെയും ഫാമിലി സ്പേസ് കണ്ടെത്താം. ഡൈനിങ് ഏരിയയുടെ ഒരു കോർ ണർ, ബാൽക്കണി, ബാക്‌യാർഡിലെ സ്പേസ് എന്നിവയി ലേതും ഫാമിലി സ്പേസാക്കി മാറ്റാം. അടുക്കളയോടു ചേ ർന്ന് ഫാമിലി സ്പേസ് ഒരുക്കുന്നതാണ് നല്ലത്. മറ്റു കുടുംബാംഗങ്ങൾക്ക് വീട്ടിലെത്തിയാൽ വിശ്രമിക്കാനും, അതേ സമയം അടുക്കളപ്പണിയിലായിരിക്കുന്ന അമ്മയ്ക്കു കൂടി ഇടപെടാൻ കഴിയും വിധം അടുക്കളയോടു ചേർന്നുള്ള മു റിയിൽ ഫാമിലി സ്പേസ് ഒരുക്കാം.

∙ ഗ്രൗണ്ട് ഫ്ലോറിലോ മുകൾ നിലയിലോ ഫാമിലി സ്പേ സ് ഒരുക്കാം. എല്ലാ അംഗങ്ങൾക്കും ആയാസമില്ലാതെ എ ത്താൻ കഴിയണമെന്നു മാത്രം. ഗ്രൗണ്ട് ഫ്ലോറിലാണെങ്കി ൽ ഫോർമൽ ലിവിങ്ങിൽ നിന്ന് അകലം പാലിക്കാൻ ഓർ ക്കുക. അതിഥികൾക്ക് കുടുംബാംഗങ്ങളുടെ വർത്തമാനവും ചിരിയും ശല്യമാകരുതല്ലോ.

∙ വീടിനുള്ളിൽ ‘നോ സ്പേസ്’ എങ്കിൽ പുറത്തേക്കു ചുവടു വച്ചോളൂ. ബാക്‌യാർഡിന്റെ ഒരുവശത്ത് ചെറിയ സീറ്റിങ് അറേഞ്ച്മെന്റ് കൊടുക്കാം. വീടിന്റെ വശങ്ങളിൽ ഇടമുണ്ടെങ്കിൽ പാഷിയോ പണിയാം. ആ വശത്തെ ഭിത്തി യിൽ ഒരു വലിയ വാതിൽ നൽകി, സീറ്റിങ് സ്പേസ് പോ ലെ ഒരുക്കിയ പാഷിയോയിലേക്കു തുറക്കാം. ഇവിടെ ഓപ്പൺ ടെറസായി ഇടുകയോ പർഗോള നൽകുകയോ ചെയ്യാം.

∙ ഫ്ലെക്സിബിൾ സ്പേസ് ആയിരിക്കണം കുടുംബയിടം. ഇടയ്ക്ക് ഒന്നിച്ചിരുന്ന് സിനിമ കാണാനും അച്ഛനൊപ്പം ചെസ് കളിക്കാനും കുരുന്നുകളുമൊത്ത് ടോയ് കാറോടി ച്ചു കളിക്കാനുമൊക്കെ കഴിയണം. ഇതിനായി ഓപ്പൺ സ്പേസ് പ്ലാന്‍ ചെയ്യുക എന്നതാണ് നല്ല വഴി.

∙ ഫാമിലി സ്പേസിന്റെ ഒരു ഭിത്തി മുഴുവൻ ഗ്ലാസ് ഡോർ വച്ചു മറയ്ക്കാം. ഈ വാതിൽ കോൺക്രീറ്റ് ചെയ്ത് ഒരുക്കിയെടുത്ത ഓപ്പൺ ഏരിയയിലേക്ക് ആകണം. കുട്ടികൾക്ക് ഓടിച്ചാടി നടക്കാനും ഇടയ്ക്ക് ഔട്ട്ഡോറിൽ ഫൂഡ് കഴിക്കാനും ഈ ഇടം യോജിക്കും. ഗ്ലാസ് ഡോറായതിനാൽ അടച്ചിട്ടാലും ഒറ്റ സ്പേസ് ആയേ തോന്നൂ.

∙ ഓപ്പൺ സ്പേസായി ഒരുക്കിയാലുള്ള മറ്റൊരു മെച്ചം ആഘോഷങ്ങൾക്കായി മറ്റൊരിടം തേടേണ്ട എന്നതാണ്. പാ ർട്ടികള്‍ നടക്കുമ്പോൾ അലങ്കരിച്ചു മനോഹരമാക്കുകയും ചെയ്യാം.

∙ ‘ഇരിപ്പിടമൊരുക്കാൻ വീടിനകത്തും പുറത്തുമൊന്നും ഇ ടമില്ലെന്നേ’ എന്നാണ് പരിഭവമെങ്കിൽ അതിനും വഴിയുണ്ട്. ഒരു ജനാല തന്നെ ഇരിപ്പിടമായി പണിയാം. അടിയിൽ സ്റ്റോറേജും നൽകണം. ഇരിപ്പിടത്തോടു ചേർന്ന് ഒരു കാർപ്പറ്റും വിരിക്കാം.

എന്തെല്ലാം വേണം

∙ കുടുംബത്തിലെ എല്ലാവർക്കുമായി ഒരിടം ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. എല്ലാ അംഗങ്ങ‍ൾക്കും ആ സ്പേസ് ഒരുപോലെ ഉപയോഗിക്കാൻ കഴിയണം. കുഞ്ഞുവാവയുടെ കളിപ്പാട്ടങ്ങൾക്കും കൗമാരക്കാരുടെ സിനിമ കാഴ്ചയ്ക്കും അച്ഛന്റെ പുസ്തകങ്ങൾക്കും അമ്മയുടെ പോക്കറ്റ് റേഡിയോയ്ക്കുമെല്ലാം ഇവിടെ ഇടം പകുത്തു നൽകണം.

∙ എല്ലാവരുടെയും ഇഷ്ടങ്ങള്‍ ഒരുപോലെ കോർത്തിണക്കാ ൻ കഴിയില്ല ഫാമിലി സ്പേസിൽ. എങ്കിലും ഇഷ്ടങ്ങളുടെ ഒരു ഭാഗം മാത്രം എടുക്കാം. എന്നാൽ ഫാമിലി സ്പേസിൽ കുടുംബാങ്ങൾക്ക് അനിഷ്ടം തോന്നുന്ന കാര്യങ്ങൾ പരമാവധി ഒഴിവാക്കണം.

∙ ചെസ് ബോർഡ്, കാരം ബോർഡ് എന്നിങ്ങനെ ബോർഡ് ഗെയിമുകൾക്കായി ഇത്തിരി ഇടം വേണം. ഒന്നിച്ചിരുന്നുള്ള കളികൾ സന്തോഷവും അടുപ്പവും കൂട്ടും.

∙ കുട്ടികൾക്ക് ഹോംവർക് ചെയ്യാനും അമ്മയ്ക്കും അച്ഛനും ഓഫിസ് വർക് ചെയ്യാനും സ്പേസ് ഇവിടെ ഒരുക്കാം. വീട്ടിലെത്തിയാലും തീരാത്ത തിരക്കുകളിൽ മുഴുകുമ്പോൾ കുടുംബത്തിനൊപ്പം ഇരിക്കുന്നതിന്റെ സന്തോഷം ചിന്തിച്ചു നോക്കൂ.

∙ പ്രാർഥനയ്ക്കായും ഫാമിലി സ്പേസിൽ ഇടം ഒരുക്കാം. ഇതിനായി ചെറിയൊരു സ്റ്റൻഡിൽ ഇഷ്ടദൈവങ്ങളുടെ ചിത്രം വച്ചാലോ ചന്ദനത്തിരി/മെഴുകുതിരി ഹോൾഡർ വ ച്ചാലോ മതി.

∙ ഫാമിലി സ്പേസിലേക്ക് തിരഞ്ഞെടുക്കുന്ന ഇരിപ്പിടം എ ല്ലാ അംഗങ്ങൾക്കും ഒന്നിച്ചിരിക്കാൻ കഴിയുന്ന വലുപ്പമുള്ളതാ കണം. വലിയ ‘എൽ’ ഷേപ്പ് സോഫ നല്ല ചോയ്സാണ്. ഒപ്പം ചെറിയ സ്റ്റൂളുകളും വാങ്ങാം. മുതിർന്നവർക്കു കാൽ പൊക്കി വയ്ക്കാനും കുഞ്ഞിക്കുട്ടികൾക്ക് ഇരിക്കാനും ഈ സ്റ്റൂൾ മതിയാകും.

∙ സ്റ്റോറേജിനായി ഇടം മാറ്റി വയ്ക്കണം. കളിപ്പാട്ടങ്ങൾ, സ്നാക് ബോക്സ്, പുസ്തകങ്ങൾ അങ്ങനെ നീണ്ട ലിസ്റ്റ് തന്നെയുണ്ടാകും ഫാമിലി സ്പേസിൽ. ഇവയെല്ലാം ഒതുക്കി വയ്ക്കാൻ ബാസ്കറ്റ് കരുതാം. ഇൻബിൽറ്റ് സ്റ്റോറേജുള്ള സോഫയാണെങ്കിൽ കൂടുതൽ സൗകര്യമായി.

ലിവിങ് ഏരിയ പോലെയേ അല്ല

family-space4456

∙ ഫോർമൽ ലിവിങ് എന്ന വാക്കിൽ തന്നെയില്ലേ വൃത്തിയും വെടിപ്പുമായി ചിട്ടയോടെ ഇരിക്കുന്ന മുറിയാണെന്ന്. ഫാമിലി സ്പേസ് അങ്ങനേയേയല്ല. ഇത്തിരി അലങ്കോലമായാലും എ ല്ലാവർക്കും ഒരേ സ്വാതന്ത്ര്യത്തോടെ പെരുമാറാൻ കഴിയുന്ന ഇടമാണിത്.

∙ ലിവിങ് റൂമിലെ ഫർണിച്ചർ ഫോർമൽ ലുക്കിൽ ആയിരിക്കും. അതിഥികൾ അൽപനേരം പങ്കിടാനെത്തുന്ന ലിവിങ് ഏരിയയിലെ ഇരിപ്പിടത്തിൽ കംഫർട്ട് എന്നതിനേക്കാൾ സ്റ്റൈലും ലുക്കുമാണ് മിക്കവരും നോക്കുക. എന്നാൽ ഫാ മിലി സ്പേസിൽ കംഫർട്ട് ആണ് പ്രധാനം. സുഖമായി ഇരി ക്കാനും കിടക്കാനും സൗകര്യമുള്ള സോഫ തന്നെ തിരഞ്ഞെ ടുക്കണം. ആം ചെയറോ ബീൻ ബാഗോ ആയാലും മതി.

∙ ഫാമിലി സ്പേസിൽ ഫർണിച്ചർ കുറവാണെങ്കിൽ കൂടി ധാരാളം ഫ്ലോർ കുഷൻ വാങ്ങിയിടാം. നിലത്ത് ഇരുന്നും കി ടന്നുമൊക്കെ സൊറ പറയാമല്ലോ. വലുപ്പമുള്ള റഗ്സും നല്ല  ഓപ്‍ഷനാണ്.

∙ ഫാമിലി സ്പേസിലെ ഇന്റീരിയർ ഒരുക്കുമ്പോൾ രണ്ടു കാര്യങ്ങൾ മനസ്സിൽ വയ്ക്കണേ, വേഗം അഴുക്കാകാത്ത മെറ്റീരിയിൽ ഉപയോഗിച്ചുള്ള സോഫ്റ്റ് ഫർണിഷിങ്, വൃത്തിയാക്കാൻ എളുപ്പമുള്ള ഫ്ലോറിങ്. അല്ലെങ്കിൽ ഫാമിലി സ്പേസിന്റെ വൃത്തിക്കുറവ് നിങ്ങളുടെ ഉള്ള മൂഡ് കൂടി കളയും.   

സ്പെഷൽ ആക്കേണ്ടേ...

എല്ലാ മുറിയും പോലെയല്ല ഇത്, കുടുംബത്തിനു മൊത്തം സ്നേഹിക്കാനും ചേർന്നിരിക്കാനുമുള്ള ഇടമാണ്. അതുകൊണ്ടു തന്നെ ഇവിടം സ്പെഷലാക്കിയേ പറ്റൂ. അതിനായി ചില വിദ്യകളുണ്ട്.

∙ ഫാമിലി സ്പേസിലെ പെയിന്റിങ്സ്, ക്രാഫ്റ്റ്സ് പോലുള്ള അലങ്കാരങ്ങൾ കുടുംബാംഗങ്ങൾക്കു തന്നെ ചെയ്യാം. മുറിക്ക് പഴ്സനൽ ടച്ച് ലഭിക്കുമെന്നു മാത്രമല്ല, പുത്തൻ കലാസൃഷ്ടികൾ വരുമ്പോൾ പഴയവ മാറ്റി ഇവ വയ്ക്കാം. ഫാമിലി സ്പേസിന് പുതിയ മുഖം ലഭിക്കും.

∙ ജീവിതത്തിലെ നല്ല നിമിഷങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്തത് ഫ്രെയിം ചെയ്ത് ഭിത്തിയിൽ വയ്ക്കാം. വെറും ഫോട്ടോ ഫ്രെയിമുകളായി അടുക്കാതെ നിങ്ങൾക്കിഷ്ടമുള്ളതു പോ ലെ ഭിത്തിയിൽ തൂക്കാം. ഫോട്ടോ ക്യാപ്‍ഷൻ വച്ച് ഒരു കഥ പോലെ കാലങ്ങളെ അടുക്കിവച്ചാലോ? ഏറ്റവും സ്പെഷലായിരിക്കും നിങ്ങൾക്ക് ഇവിടം.

∙ അവധി എന്നു കേട്ടാലേ ബാഗും തൂക്കി ട്രിപ്പ് പോകുന്ന കു ടുംബമാണോ നിങ്ങളുടേത്. എങ്കിൽ ഭിത്തിയിലൊരു വലിയ മാപ് വരച്ചു വയ്ക്കാം. ഇതിൽ പോയ സ്ഥലങ്ങൾ അടയാള പ്പെടുത്താൻ മറക്കല്ലേ. അവിടെ നിന്നെടുത്ത ഒരു മികച്ച ഫോട്ടോയും പതിപ്പിക്കാം. ഇനി പോകാനുള്ള സ്ഥലങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഫാമിലി സ്പേസിൽ വച്ചാകുമ്പോൾ മാപ് സ്പെഷലായില്ലേ.

∙ ഒരു റൈറ്റിങ് ബോർഡ് ഈ സ്പേസിൽ വയ്ക്കാൻ മറക്കേണ്ട. ചെറുകുറിപ്പുകൾ എഴുതി വയ്ക്കാനും വിട്ടുപോകാനിടയുള്ള കാര്യങ്ങൾ ഓർമിച്ചു കുറിച്ചു വയ്ക്കാനുമൊക്കെ ഈ റൈറ്റിങ് സ്പേസ് മതി. ബ്ലാക് ബോർഡ് പോലെ പെയിന്റടിച്ചു വയ്ക്കുന്നത് ലുക്ക് ചെയ്ഞ്ചാക്കും.

∙ ഓരോ അംഗങ്ങളും സ്വന്തമാക്കിയ നേട്ടങ്ങൾ ഭിത്തിയിൽ അലങ്കാരമാക്കാം. ഏതു വർഷം ഏതു കാര്യത്തിനു നേടിയ നേട്ടമാണതെന്ന് എഴുതി വയ്ക്കുകയും വേണം. സന്തോഷങ്ങ ള്‍ എന്നുമോർക്കാനുള്ളതല്ലേ.

∙ ഓരോ കുടുംബങ്ങളും പാലിക്കുന്ന ചില മൂല്യങ്ങളുണ്ടാകും. ‘എല്ലാവരും ഒന്നിച്ചിരുന്ന് ഒരു നേരമെങ്കിലും ഭക്ഷണം കഴി ക്കണം’, ‘ആഴ്ചയിലൊരിക്കൽ ദേവാലയ ദർശനം നടത്തണം’ ഇങ്ങനെ. ഇവ ഫാമിലി സ്പേസിൽ എഴുതി വയ്ക്കാം. നിങ്ങൾ മാത്രമല്ല, മക്കളും ഈ കാര്യങ്ങളുടെ പ്രാധാന്യം മ നസ്സിലാക്കട്ടെ.

∙ എല്ലാം റെഡി, ഇനി ഇവിടെ ഒത്തൊരുമിച്ചിരിക്കാൻ സമ യം  കണ്ടെത്തുകയേ വേണ്ടൂ. ഫാമിലി സ്പേസിലെ എല്ലാവരും ഒന്നിച്ചുള്ള ആദ്യ പിക് ഫ്രെയിം ചെയ്ത് ഹൈലൈറ്റ് വാൾ സുന്ദരമാക്കിക്കോളൂ...

ഇവിടെയും വേണോ ടിവി

∙ ഫാമിലി സ്പേസിൽ ടിവി വയ്ക്കുന്നതിൽ തെറ്റില്ല. പക്ഷേ, ഒരാള്‍ മാത്രം സിനിമ കാണുകയും ബാക്കിയുളള വർ വർത്തമാനം പറയുകയും ചെയ്യുന്ന രീതി ഇവിടെ വേണ്ട. അവധിദിനങ്ങളിൽ എല്ലാവർക്കും ഫാമിലി സ്പേ സിൽ ഒന്നിച്ചിരുന്ന് ഫിലിം കാണാം.

∙ ഭിത്തിയിൽ വെള്ള പെയിന്റടിച്ചാൽ ഈ ഭിത്തിയിലേക്ക് പ്രൊജക്ടർ വച്ചു സിനിമ വയ്ക്കാം. തിയറ്ററിലെന്ന പോലെ സിനിമ കാണാമെന്നു മാത്രമല്ല, ക്രിക്കറ്റ്, ഫു ട്ബോൾ ഫൈനൽ മത്സരങ്ങൾ, ഫിലിം അവാർഡ് നി ശകൾ എന്നിവയൊക്കെ ഒന്നിച്ചിരുന്നു കണ്ടുരസിക്കുകയും ചെയ്യാം.

∙ ഭിത്തിയിലാണ് ടിവിയെങ്കിൽ അതു മറയ്ക്കുന്ന തര ത്തിൽ സ്ലൈഡിങ് ഡോർ പണിയുകയോ സ്ക്രീൻ പിടിപ്പിക്കുകയോ ചെയ്യാം. ആവശ്യമുള്ളപ്പോൾ മാത്രം തുറക്കാവുന്ന ഈ വാതിലിൽ വാൾ ആർട്ടുകളും മറ്റും വച്ചാൽ കാ ഴ്ചയുടെ സന്തോഷം ഇരട്ടിക്കും.

∙ ലിവിങ് ഏരിയയിലോ ഡൈനിങ് സ്പേസിലോ ടിവി വയ്ക്കാത്തതാണ് നല്ലത്. നല്ല ഉറക്കത്തെ ബാധിക്കുമെന്നതിനാല്‍ ബെഡ്റൂമിലും ടിവി വേണ്ട. അപ്പോൾ പിന്നെ, എന്തുകൊണ്ടും യോജിച്ച ഇടം ഫാമിലി സ്പേസ് തന്നെ.

വിവരങ്ങൾക്കു കടപ്പാട്: അന്ന കുരുവിള, പ്രിൻസിപ്പൽ ആർക്കിടെക്റ്റ്, ഇവോൾവ് ഡിസൈൻസ്, കാക്കനാട്, കൊച്ചി