Friday 18 October 2024 02:42 PM IST : By സ്വന്തം ലേഖകൻ

മോണോ ആക്റ്റിൽ നന്ദിതയുടെ മിന്നും പ്രകടനം: സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും

nanditha-14

കോട്ടയം ജില്ലാ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ മോണോ ആക്റ്റിൽ (കാറ്റഗറി 3) മിന്നും പ്രകടനവുമായി ഒരു മിടുക്കി. കോട്ടയം മരിയൻ സീനിയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് നന്ദിത ആൻ ഫിലിപ്പിന്റെ പ്രകടനമാണ് കാഴ്ച്ചക്കാരുടെ മനം കവർന്നത്. മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡുമാണ് നന്ദിത സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം വർഷമാണ് നന്ദിത എ ഗ്രേഡും ഒന്നാം സ്ഥാനവും സ്വന്തമാക്കുന്നത്.  

നാടക സംവിധായകനും കലാകാരനുമായ ജോസ് കല്ലറയ്ക്കലിന്റെ ശിക്ഷണത്തിലാണ് നന്ദിത മോണോ ആക്റ്റ് പരിശീലിച്ചത്. കോട്ടയം മണർകാട് സ്വദേശിയാണ് നന്ദിത.

മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക് സ്കൂൾ പ്രധാന വേദിയാകുന്ന സഹോദയ സിബിഎസ്ഇ സർഗസംഗമം ഒക്ടോബർ 17 മുതൽ 19 വരൊണ് നടക്കുന്നത്. . കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 120 സിബിഎസ്ഇ സ്കൂളുകളിൽനിന്ന് 6,020 വിദ്യാർഥികളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. 5 പ്രധാന വേദികളിലും 17 ഉപവേദികളിലുമായാണ് മത്സരങ്ങൾ. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ലാൽ ജോസാണ് മുഖ്യാതിഥി. പഴയിടം മോഹനൻ നമ്പൂതിരിയാണ് കലോത്സവത്തിനുള്ള സദ്യ ഒരുക്കുന്നത്.