‘ചങ്ങലകളില്ലാതെ ആനകളെ കാണുന്നതിന്റെ സുഖം വേറെ തന്നെയാണ്’; ജിം കോര്‍ബറ്റില്‍ സീമ സുരേഷിനെ ആകര്‍ഷിക്കുന്നത് ആനകളാണ്...

Mail This Article
പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ കഴിഞ്ഞു കലാകൗമുദിയില്‍ സിനിമാ ജേണലിസ്റ്റായി ജോലി ചെയ്യുന്ന കാലത്താണു തൃശൂര്‍ സ്വദേശിയായ സീമ സുരേഷ് കാട്ടിലേക്കുള്ള യാത്രകള്‍ തുടങ്ങുന്നത്. അവധിദിനങ്ങളിലായിരുന്ന യാത്ര പിന്നീട് പതിവായി. സ ഞ്ചാരമാകട്ടെ, കേരളത്തില്‍ നിന്നു മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കുമായി.
‘‘പാഷന്‍ എന്ന നിലയില്‍ തുടങ്ങിയ യാത്ര, ഫൊട്ടോഗ്രഫിയുടെ സൂക്ഷ്മവശങ്ങള്‍ ഗ്രഹിക്കുന്നതിലേക്കും കാഴ്ചകളെ ഇഷ്ടങ്ങളോട് ചേര്‍ത്തുവയ്ക്കുന്നവയുമായി.’’ സീമ പറയുന്നു. ഇന്ത്യയിലെ പല വന്യജീവിമേഖലകളിലും സഞ്ചരിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ പോയിട്ടുള്ളത് ഉ ത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷനല്‍ പാര്‍ക്കിലേക്കാണ്- പതിമൂന്നു തവണ.
ഈ യാത്രകളില്‍ പല ഋതുക്കള്‍ അനുഭവിക്കാനായി. മഴ, വെയില്‍, മഞ്ഞുകാലം അങ്ങനെ. ഹിമാലയത്തില്‍ നിന്ന് ഉത്ഭവിക്കുന്ന രാംഗംഗ നീലനിറത്തിലാണ് ഒഴുകിവരിക. അതിന്റെ കരയില്‍ സാല്‍ മരങ്ങളുണ്ട്. മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന കാട് മനോഹരമായ കാഴ്ചയാണ്’’
ജിം കോര്‍ബറ്റ് എന്നു കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍ക്കുക ബംഗാള്‍ കടുവകളുടെ സങ്കേതം എന്നാകുമെങ്കിലും സീമയെ ആകര്‍ഷിക്കുന്നത് ആനകളാണ്.
‘‘ഇവിടെ ധാരാളം ആനത്താരകളുമുണ്ട്. ആനകള്‍ നിര നിരയായി നദിയിലേക്കിറങ്ങിവരും. ജലത്തില്‍ മദിക്കും. തമ്മില്‍ പോരടിക്കും. അതുകഴിഞ്ഞ് അവ സാല്‍മരങ്ങള്‍ക്കിടയിലേക്കു കയറിപ്പോകും. ചങ്ങലകളില്ലാതെ ആനകളെ കാണുന്നതിന്റെ സുഖം വേറെ തന്നെയാണ്.’’ സീമ സുരേഷ് പറയുന്നു.
ആനകളുടെ ജലകേളികളും പോരും ഇണചേരലും ഒ ക്കെ ചേര്‍ന്ന അപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനം 'ഗജം' എന്ന പേരില്‍ ഒരുക്കാനുള്ള തയാറെടുപ്പിലാണ് അവര്‍.
മനസ്സിലെ സുന്ദരവനം
‘‘ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനമാണു സുന്ദർബൻസ്. ഇന്ത്യയിലെ പശ്ചിമബംഗാളിന്റെയും ബംഗ്ലാദേശിന്റെയും തീരപ്രദേശങ്ങളിലായി ഇതു വ്യാപിച്ചിരിക്കുന്നു. യുനെസ്കോ ലോക പൈതൃക പ്രദേശം ആയി പ്രഖ്യാപിച്ചിട്ടുള്ളതും, സമൃദ്ധമായ ജൈവ വൈവിധ്യത്തിനും പ്രശസ്തവുമാണ്. ബംഗാൾ കടുവ, സാൾട്ട് വാട്ടർ ക്രോക്കഡൈൽസ് എന്നിവയാണ് സുന്ദർബൻസിന്റെ പ്രധാന ആകർഷണം. മീൻകൊത്തികളുടെ അഞ്ചോളം സ്പീഷിസ് ഇവിടെയുണ്ട്.’’
വിമാനമാർഗം കൊച്ചിയിൽ നിന്നു കൊൽക്കത്തയിലേക്കു നേരിട്ടോ സ്റ്റോപ്പ് ഓവർ സഹിതമോ വിമാന സർവീസുകൾ ലഭ്യമാണ്. കൊൽക്കത്തയിൽ എത്തി ഗോദ്‌ഖാലി തുറമുഖത്തേക്ക് റോഡിലൂടെ യാത്ര ചെയ്യണം. ഗോദ്‌ഖാലിയിൽ നിന്നു ബോട്ടിൽ സുന്ദർബൻ പ്രദേശത്തേക്കു പ്രവേശിക്കാം. ട്രെയിൻ മാർഗവും യാത്ര പ്ലാൻ ചെയ്യാം. സീമയുടെ ഭര്‍ത്താവ് സുരേഷ് ദുബായില്‍ ക്യാമറമാന്‍ ആയി ജോലി ചെയ്യുന്നു.
കണ്ടൽക്കാടിനു നടുവിലൂടെ
ഓണക്കാലത്തു ബംഗാളിലെ സുന്ദർബന്നിലേക്കു യാത്രയാവാം. കൊൽക്കൊത്തയിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ റോഡ്മാർഗം യാത്ര ചെയ്യാം. ജൂലൈയിലാണു മഴക്കാലം. സെപ്റ്റംബറിൽ വിരളമായി മഴയുണ്ടാകും. രണ്ടോ മൂന്നോ ദിവസം ബോട്ടിൽ താമസിച്ചു സുന്ദർബൻ നാഷനൽ പാർക്ക് കാണാം കണ്ടൽകാടുകളിലൂടെ ബോട്ട് മാർഗമുള്ള യാത്ര ഗംഭീര അനുഭവമാണ്.