ADVERTISEMENT

റേഷൻ കാർഡുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഒാൺലൈനായി ചെയ്യാം. പുതിയ റേഷൻ കാർഡ് എടുക്കുന്നതും തിരുത്തലുകൾ വരുത്തുന്നതുമെല്ലാം സ്വയം ചെയ്യാവുന്നതേയുള്ളൂ. നിലവിലുള്ള റേഷൻകാർഡിൽ തിരുത്തൽ വരുത്താൻ എന്തെല്ലാം നടപടി ക്രമങ്ങളെന്ന് ലളിതമായി അറിയാം.

നിലവിലുള്ള റേഷൻ കാർഡിൽ മാറ്റങ്ങൾ വരുത്തുന്നതിന് ഒൻപത് സ്റ്റെപ്പുകളാണുള്ളത്.

1. civilsupplieskerala.gov.in എന്ന URL ടൈപ് ചെയ്യുക.

ADVERTISEMENT

2. Citizen Login എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക.

3. Citizen ബട്ടൻ ക്ലിക്ക് ചെയ്യുക.

ADVERTISEMENT

4. Create an Account എന്ന ബട്ടനിൽ ക്ലിക്ക് ചെയ്യുക.

5. പുതിയ റേഷൻ കാർഡിനു വേണ്ടിയാണോ എന്ന ചോദ്യത്തിന് No എന്നു മറുപടി നൽകുക.

ADVERTISEMENT

6. റേഷൻ കാർഡിൽ നിലവിൽ ചേർത്തിട്ടുള്ള ഏതെങ്കിലും ഒരു ആധാർ നമ്പരും റേഷൻ കാർഡ് നമ്പരും നൽകുക. VALIDATE ചെയ്യുക.

7. ലോഗിൻ ഐഡി (പരമാവധി 10 അക്ഷരം), പാസ്‌വേഡ്, ഇമെയിൽ, മൊബൈൽ നമ്പർ എന്നിവ നൽകുക, SUBMIT ചെയ്യുക.

8. Create ചെയ്ത User ID യും Password ഉം ഉപയോഗിച്ച് Login ചെയ്യുമ്പോൾ ലഭിക്കുന്ന പേജിലുള്ള E-SERVICES എ ന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

9. തുടർന്നു ലഭിക്കുന്ന പേജിൽ നിന്ന് ആവശ്യമുള്ള option തിരഞ്ഞെടുക്കുക.

വിവരങ്ങൾക്ക് കടപ്പാട് : െഎടി സെൽ,
പൊതുവിതരണ ഉപഭോക്തൃകാര്യ
കമ്മീഷനറുടെ കാര്യാലയം, തിരുവനന്തപുരം

ADVERTISEMENT