∙ വെളിച്ചെണ്ണയിൽ ഗ്രാമ്പൂവോ കറുവാപ്പട്ടയോ ഒരു ദിവസം ഇട്ടു വയ്ക്കുക. ഈ എണ്ണ ദേഹത്തു പുരട്ടിയാൽ കൊതുകു കുത്തില്ല
∙ ആരിവേപ്പില, യൂക്കാലിപ്റ്റസ്, ലാവൻഡർ, ടീ ട്രീ, പെപ്പർ മിന്റ്, ലെമൺ ഗ്രാസ് എന്നിവയുടെ സത്ത് അടങ്ങിയ എസൻഷൽ ഓയിൽ കൊതുകിനെ തുരത്താനായും ഉപയോഗിക്കാം. ഒരു സ്പ്രേ ബോട്ടിലിൽ വെള്ളം നിറച്ചു മൂന്നു – നാലു തുള്ളി എസൻഷൽ ഓയിൽ ഒഴിക്കുക. ഇതു വീട്ടിൽ അങ്ങിങ്ങായി സ്പ്രേ ചെയ്യാം. മഴക്കാലങ്ങളില്‍ മുറിയിൽ ഈർപം തങ്ങിനിന്നുണ്ടാകുന്ന ഗന്ധമകറ്റാനും ഇതു നല്ല വഴിയാണ്.
∙ വേപ്പെണ്ണയും തുല്യ അളവിൽ വെളിച്ചെണ്ണയും യോജിപ്പിച്ചതിൽ മൂന്നു – നാലു തുള്ളി ലാവൻഡർ ഓയിൽ കൂടി ഒഴിച്ചു യോജിപ്പിക്കുക. കൊതുകുശല്യമുള്ളപ്പോൾ ഇതു കൈകാലുകളിൽ സ്പ്രേ ചെയ്യാം. കൊതുകു കുത്തില്ല.
∙ സന്ധ്യസമയത്ത് വാതിലും ജനലും അടച്ചശേഷം കർപ്പൂരം കത്തിച്ച് എല്ലാ മുറിയിലും പുകയെത്തിക്കാം. ജനാലയിലും കതകിനിരുവശവും കർപ്പൂരം വയ്ക്കുന്നതും നല്ലതാണ്.
∙ ഒരു സ്പ്രേയിങ് ബോട്ടിലിൽ വെള്ളവും ആപ്പിൾ സിഡർ വിനിഗറും തുല്യ അളവിലെടുത്തു യോജിപ്പിക്കുക. ഇത് കൊതുക് അധികമായുള്ള സ്ഥലങ്ങളിൽ സ്പേ ചെയ്താൽ കൊതുകു ശല്യം അകലും.
∙ ഒരു പാത്രം വെള്ളത്തിൽ പുതിനയിലയും നാരങ്ങാക്കഷണങ്ങളും കൂടി തിളപ്പിക്കുക. ഇതു മുറികളിൽ സ്പ്രേ ചെയ്യാം. കൊതുകു വീടിനുള്ളിൽ കടക്കില്ല.
∙ ജനലിനോടു ചേർന്നു ജമന്തി, ബെന്ദി, തുളസി, പുതിന എന്നിവ വളർത്താം. കൊതുകിനെ തുരത്തുന്ന ചെടികളാണിവ.