വളർത്തു മൃഗങ്ങളുടെ ശരീരത്തിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ദുർഗന്ധം വീടിന്റെ മുക്കിലും മൂലയിലും മാത്രമല്ല ചിലപ്പോൾ നമ്മളുടെ ശരീരത്തിലും വസ്ത്രത്തിലും അനുഭവപ്പെടാം. എന്നാൽ ചിട്ടയായും വൃത്തിയായും പരിപാലിക്കുന്നതു ഒരു പരിധി വരെ ദുർഗന്ധം അകറ്റാൻ സഹായിക്കും. വളർത്തുമൃഗങ്ങൾ ടോയ്‌ലറ്റ് രീതി വിട്ടു മലമൂത്ര വിസർജനം ചെയ്യുകയോ ഛർദിക്കുകയോ ചെയ്താൽ ഉടൻ വൃത്തിയാക്കണം.
പ്രധാനമായും അഞ്ചു കാര്യങ്ങളാണു വളർത്തുമൃഗങ്ങളിൽ ദുർഗന്ധമുണ്ടാക്കുന്നത്.
1) ഈസ്റ്റ്, ഫംഗസ്, പയോഡെർമ, മെയിൻജ് എന്നീ നാലു ത്വക് രോഗങ്ങൾ. ഇത്തരം രോഗങ്ങൾക്ക് പൂപ്പൽ ഗന്ധമോ, പഴുപ്പിന്റെ ഗന്ധമോ ഉപയോഗിച്ച സോക്സിന്റെ ഗന്ധമോ തോന്നാം.
2) ചെവിയിലെ വാക്സ് നീക്കം ചെയ്യാതിരിക്കുകയും കുളിപ്പിക്കുമ്പോൾ ചെവിയിൽ വെള്ളം പോവുകയും ചെയ്താൽ ചെവിയുടെ ഉള്ളിൽ പഴുപ്പ് ഗന്ധമുണ്ടാകാം.
3) സ്ഥിരമായി പല്ലുകൾ തേക്കാതിരുന്നാലും മോണ രോഗങ്ങൾ ഉണ്ടാകുമ്പോഴും വായിൽ ദുർഗന്ധമുണ്ടാകാം.
4) മൂത്രാശയ രോഗങ്ങൾ ബാധിച്ചാൽ മൂത്രത്തിൽ രക്തം, പഴുപ്പ് എന്നിവ വരികയും മൂത്രം ഇറ്റിറ്റായി ഒഴിക്കുകയും ചെയ്യും. അപ്പോൾ ശരീരം മുഴുവൻ മൂത്രത്തിന്റെ ദുർഗന്ധമുണ്ടാകാം.
5. നിലവാരം കുറഞ്ഞഭക്ഷണം കൊടുത്താ ലും ശരീര ദുർഗ ന്ധം അനുഭവപ്പെടാം.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ.അബ്ദുൾ ലത്തീഫ് .കെ
എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ
വെറ്ററിനറി സർജൻ