ADVERTISEMENT

ടെക്സ്റ്റും ഫോട്ടോയും വിഡിയോയും ഓഡിയോയും ഡോക്യുമെന്റുമൊക്കെയായി വാട്സാപ്പ് നമ്മുടെ സന്തതസഹചാരിയാണ്. ഫീച്ചറുകൾ മാറി വരുന്നതിനനുസരിച്ചു വാട്സാപ്പ് പുത്തനാകുമ്പോൾ എല്ലാവർക്കും പ്രയോജനപ്പെടുന്ന കുറച്ചു ട്രിക്കുകൾ പഠിക്കാം.

ക്വാളിറ്റി കുറയാതെ

ADVERTISEMENT

വാട്സാപ്പിലൂടെ ഫോട്ടോയോ വിഡിയോയോ അയയ്ക്കുമ്പോള്‍ ക്വാളിറ്റി നഷ്ടമാകാതിരിക്കാനായി ഒരു വഴിയുണ്ട്. ചിത്രം അറ്റാച്ച് ചെയ്യുമ്പോൾ തന്നെ എച്ച്ഡി ക്വാളിറ്റി സെലക്റ്റ് ചെയ്യുകയാണു മിക്കവരും ചെയ്യുക. അതിനു പകരം വാട്സാപ്പിന്റെ സെറ്റിങ്സില്‍ സ്റ്റോറേജ് ആൻഡ് ഡാറ്റ (Storage and Data) എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. മീഡിയ അപ്‌ലോഡ് ക്വാളിറ്റി (Media Upload Quality) എച്ച്ഡി എന്നു സെലക്ട് ചെയ്യുക. ഇങ്ങനെ സേവ് ചെയ്താല്‍ അയയ്ക്കുന്ന ഫോട്ടോയും വിഡിയോയുമെല്ലാം ഓട്ടമാറ്റിക്കായി എച്ച്ഡി ക്വാളിറ്റിയില്‍ അറ്റാച്ച് ആയിക്കോളും.

സ്റ്റാറ്റസ് സൂപ്പറാക്കാം

ADVERTISEMENT

എത്ര നല്ല ഡിഎസ്എല്‍ആര്‍ ക്യാമറ ഉപയോഗിച്ചെടുത്ത ചിത്രമാണെങ്കിലും വാട്സാപ്പില്‍ സ്റ്റാറ്റസാക്കിയാല്‍ ക്വാളിറ്റി തീരെ മോശമായി പോകുമെന്നത് മിക്കവരുടെയും പരാതിയാണിത്. അതിനുള്ള പരിഹാരം ഇതാ. 

സ്റ്റാറ്റസ് ആക്കാൻ ഉദ്ദേശിക്കുന്ന ഫോട്ടോ എച്ച്ഡി ക്വാളിറ്റിയിൽ ആദ്യം നമ്മുടെ തന്നെ ചാറ്റ് വിൻഡോയിലേക്ക് സെൻഡ് (Send) ചെയ്യുക. ഇനി സെൻഡ് ചെയ്ത ആ ചിത്രം ഫോര്‍വേഡ് ഐക്കൺ വഴി സെലക്ട് ചെയ്തു സ്റ്റാ റ്റസിലേക്ക് ആഡ് (Add) ചെയ്യുക. അപ്പോൾ ചിത്രം നല്ല ക്വാളിറ്റിയിൽ തന്നെ സ്റ്റാറ്റസ് ആയിരിക്കുന്നതു കാണാം. 

whatsapp-tech78
ADVERTISEMENT

ഗ്രൂപ്പ് ഫോട്ടോ പ്രൊഫൈലാക്കാം

കൂട്ടുകാരുമൊന്നിച്ച് ട്രിപ്പോ പാർട്ടിയോ കഴിഞ്ഞ് ഒരേ ചിത്രം എല്ലാവരും ഡിപിയാക്കാൻ തീരുമാനിച്ചു എന്നു കരുതുക. വാട്സാപ്പില്‍ ഡിപിയായി ഒരു ഗ്രൂപ്പ് ഫോട്ടോ തന്നെ ഇടാന്‍ ശ്രമിച്ചിക്കുമ്പോഴാണു പ്രശ്നം മനസ്സിലാകുക. ആ ഫോട്ടോയുടെ ഏതെങ്കിലും കുറച്ച് ഭാഗം മാത്രമേ സെലക്ട് ചെയ്ത് ഡിപി ആക്കാന്‍ സാധിക്കൂ. അങ്ങനെ ചെയ്യുമ്പോൾ കുറച്ചു പേരെയെങ്കിലും ഒഴിവാക്കേണ്ടി വരും. അതിനു പരിഹാരം ഇതാ.

https://www.phot.ai/ai-image-extender എന്ന സൈറ്റിലെ എഐ ഇമേജ് എക്സ്റ്റന്റര്‍ (‌ai image extender) ടാബ് ഓപ്പണാക്കുക. നിങ്ങൾക്കു വേണ്ട ചിത്രം ഇതിൽ അപ്‌ലോഡ് ചെയ്യുക. ഇനി അതിനു താഴെയുള്ള സ്ക്വയര്‍ ഫോര്‍മാറ്റ് ഏതെങ്കിലുമൊന്നു സെലക്ട് ചെയ്യുക. അപ്പോൾ വാട്സാപ്പ് പ്രൊഫൈൽ ചിത്രത്തിന്റെ സൈസിൽ സ്ക്വയർ ആകൃതിയിൽ ആ ചിത്രം ഭംഗിയായി കിട്ടും. കൂട്ടത്തിലെ ആരേയും ഒഴിവാക്കാതെ തന്നെ അതു ഡിപി ആക്കാം.

ഐപി അഡ്രസ് ഹാക്ക് ആകില്ല

വാട്സാപ്പ് കോളിലൂടെയും മറ്റും നമ്മുടെ ഐപി അഡ്രസ് ഹാക്ക് ചെയ്ത് നമ്മുടെ ഡിവൈസില്‍ നുഴഞ്ഞു കയറാമെന്ന വാർത്ത ഈയിടെയായി വരുന്നുണ്ട്. ഇത് ഒഴിവാക്കാൻ സെറ്റിങ്സിൽ ചെറിയൊരു മാറ്റം വരുത്തിയാൽ മതി.

വാട്സാപ്പ് സെറ്റിങ്സിലെ പ്രൈവസി എന്ന ടാബ് സെലക്ട് ചെയ്യുമ്പോൾ അതിൽ അഡ്വാന്‍സ്ഡ് ഓപ്ഷൻ വ രും. അതു ക്ലിക് ചെയ്യുമ്പോൾ പ്രൊട്ടക്ട് ഐപി അഡ്രസ് ഇന്‍ കോള്‍സ് (Protect IP Address in calls) എന്നും ഡിസേബിള്‍ ലിങ്ക് പ്രിവ്യൂസ് (Disable link previews) എന്നും കാണാം. ഇവ രണ്ടും എനേബിളാക്കുക. 

ഇനി കോളിലൂടെയും ലിങ്ക് സെൻഡ് ചെയ്യുമ്പോള്‍ കാണുന്ന പ്രിവ്യൂ ചിത്രങ്ങളിലൂടെയും ഹാക്കർമാർക്ക് ഐപി അഡ്രസ്സ് ഒരിക്കലും കിട്ടില്ല.

ADVERTISEMENT