എല്ലാവരുടെ കയ്യിലും പുതിയ മോഡൽ സ്മാർട് ഫോണുകളുണ്ട്. ഉഗ്രൻ ക്വാളിറ്റി ഫോട്ടോയൊക്കെ ഗൂഗിൾ ഡ്രൈവിൽ സേവ് ആകുമ്പോൾ സ്റ്റോറേജ് കുറഞ്ഞുകൊണ്ടിരിക്കും ജിമെയിലിൽ. ഇമെയിൽ സ്റ്റോറേജ് കുറയാതെ സൂക്ഷിക്കാൻ ചില വഴികളുണ്ട്. ഒപ്പം എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ബിൽ ലാഭിക്കുന്നതെങ്ങനെയെന്നും അറിയാം.
ജിമെയിൽ ഫുൾ
ജിമെയില്‍ സ്റ്റോറേജ് ഫുള്‍ എന്നു മെസേജ് കണ്ടാലുടൻ ഇന്‍ബോക്സിലെ എല്ലാ മെയിലും കൂടി സെലക്റ്റ് ഓള്‍ കൊടുത്തു ഡിലീറ്റാക്കുകയാണു മിക്കവരുടെയും പതിവ്.
പിന്നീട് എപ്പോഴെങ്കിലും ബാങ്കിടപാടു സംബന്ധിച്ചോ മറ്റോ ഉള്ള ആവശ്യത്തിനായി ഇമെയിൽ തിരയുമ്പോഴാകും അത്യാവശ്യമായി സൂക്ഷിക്കേണ്ട മെയിലുകള്‍ പോ ലും നഷ്ടപ്പെട്ടു എന്നു തിരിച്ചറിയുന്നത്.
എല്ലാ മെയിലുകളും ഡിലീറ്റ് ചെയ്യാതെ തന്നെ ജിമെയില്‍ സ്റ്റോറേജ് വീണ്ടെടുക്കാന്‍ വഴിയുണ്ട്.
പഠിക്കാം പടിപടിയായി
ജിമെയിലിന്റെ വലതു വശത്തെ മെനു ബട്ടനിൽ ക്ലിക് ചെയ്യുക. മെനുവിലെ സ്റ്റോറേജ് ഡീറ്റെയില്‍സ് എന്നതു സെലക്ട് ചെയ്തു തുടര്‍ന്നു വരുന്ന പേജില്‍ ക്ലീന്‍ അപ് സ്പേസ് ഓപ്പണാക്കുക.
ഗൂഗിള്‍ ഫ്രീയായി തരുന്ന 15 ജിബിയിൽ എത്ര മാത്രം എവിടെയൊക്കെ ഉപയോഗിച്ചു എന്ന് അടുത്ത പേജിൽ കാണാം. ഈ വിൻഡോയിലെ ക്ലീന്‍ അപ് സ്പേസ് എന്നത് അമര്‍ത്തുക. അപ്പോൾ വരുന്ന ഓപ്ഷനുകളില്‍ ലാര്‍ജ് ഫോട്ടോസ് ഓപ്പണാക്കി ആവശ്യമില്ലാത്ത വലിയ ഫോട്ടോകൾ ഡിലീറ്റ് ചെയ്യാം.
വിഡിയോ റിവ്യു എന്ന ഓപ്ഷൻ വഴി ഗൂഗിള്‍ ഫോട്ടോസില്‍ സേവ് ചെയ്തിരിക്കുന്ന ആവശ്യമില്ലാത്ത വലിയ വീഡിയോകളും ഡിലീറ്റ് ചെയ്യുക. തിരികെ വന്നശേഷം ഇമെയില്‍ വിത് ലാര്‍ജ് അറ്റാച്ച്മെന്റ്സ് എന്നതു സെലക്റ്റ് ചെയ്ത് ആവശ്യമില്ലാത്തവ ഡിലീറ്റ് ചെയ്യുക. ഗൂഗിള്‍ ഡ്രൈവ് ഓപ്ഷനിൽ നിന്നു കൂടി അനാവശ്യ ഫയലുകൾ ഡിലീറ്റ് ചെയ്താല്‍ സ്പേസ് ഫ്രീയായി കിട്ടും.
എസി ഉപയോഗത്തിൽ ലാഭം നേടാം
ചൂടുകാലം കടുത്തപ്പോൾ മിക്കവരും വീട്ടിൽ പുതിയ എസി വാങ്ങിയിട്ടുണ്ടാകും. പക്ഷേ, വരാനിരിക്കുന്ന വൈദ്യുതബിൽ ഓർത്ത് ഉറക്കവും നഷ്ടപ്പെട്ടു കാണും. മഴക്കാലം വന്നെത്തിയെങ്കിലും എല്ലാ കാലത്തും എസിയുടെ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ വഴിയുണ്ട്.
ഇന്‍വര്‍ട്ടര്‍ എസികളുടെ റിമോട്ട് കൺട്രോളില്‍ ഇക്കോണമി എന്നോ അല്ലെങ്കില്‍ എനര്‍ജി സേവര്‍ എന്നോ അ ഡ്വാൻസ്ഡ് ടെക്നോളജി എസികളിൽ കൺവര്‍ട്ടബിള്‍ എന്നും ഇക്കോ എന്നുമൊക്കെ ബട്ടനുകള്‍ ഉണ്ടാകും. ഇ ക്കോണമി എന്നതിൽ രണ്ടു തവണ അമർത്തുക.
എസി അതിന്റെ പരമാവധി വൈദ്യുതി ഉപയോഗത്തില്‍ നിന്നും എത്ര ശതമാനം വൈദ്യുതി കുറയ്ക്കുന്നുണ്ട് എന്നു ഡിപ്ലേയിൽ തെളിയും. ചിലതില്‍ 40 മുതല്‍ 80 ശതമാനം വരെ വ്യത്യസ്തമായ അളവുകള്‍ കാണാം. ഏറ്റവും കുറഞ്ഞ അളവില്‍ ഇക്കോണമി മോഡ് സെറ്റ് ചെയ്ത് ഉപയോഗിക്കുക. ടെംപറേച്ചര്‍ 24 ആക്കി ഉപയോഗിക്കുന്നതും എനര്‍ജി സേവ് ചെയ്യാന്‍ സഹായിക്കും.
കണ്‍വര്‍ട്ടബിള്‍ മോഡ് ഉള്ള ഏസി ആണെങ്കില്‍ അതില്‍ ഏറ്റവും വൈദ്യുതി ഉപയോഗം കുറവുള്ള മോഡ് ഏതെന്നു മനസ്സിലാക്കി ആ മോഡില്‍ തന്നെ ഉപയോഗിക്കുക.