Monday 25 March 2024 01:54 PM IST

കണ്ടുവച്ചോളൂ... ഇതാണ് കാലാത്തിയ; ലാൻഡ്സ്കേപ്പിലെ പുതിയ താരം

Sreedevi

Sr. Subeditor, Vanitha veedu

k 2

നന്നായി ലാൻഡ്സ്കേപ്പിങ് ചെയ്ത മിക്ക പുതിയ വീടുകളിലും കാണുന്ന ചെടിയാണ് കലാത്തിയ ലൂട്ടിയ. വലിയ ഇലകളോടു കൂടിയ ഈ ചെടി അഞ്ചോ ആറോ അടി ഉയരത്തിൽ വളരും. ട്രോപ്പിക്കൽ, ട്രെഡീഷനൽ, കന്റെംപ്രറി വീടുകളിലേക്ക് ഒരുപോലെ അനുയോജ്യമാണ്.

ചട്ടിയിലും നേരിട്ട് മണ്ണിലും നടാമെങ്കിലും മണ്ണിൽ നടുന്നതാണ് കൂടുതൽ നല്ലത്. ഒരു കൊല്ലം കൊണ്ട് വളർന്ന് പരമാവധി പൊക്കം വച്ച്, ചുറ്റും തൈകൾ മുളച്ച് പന്തലിക്കും.

k 3

വളരെ നന്നായി പരിപാലിച്ചാലേ ഭംഗിയിൽ നിൽക്കൂ എന്നതാണ് കലാത്തിയ ഇനത്തിൽപ്പെട്ട ചെടികളുടെ പൊതുസ്വഭാവം. ഇതിനു വിരുദ്ധമാണ് കലാത്തിയ ലൂട്ടിയ. കാര്യമായ പരിചരണമെന്നും കൂടാതെ ഭംഗിയായി നിൽക്കും.

കടുത്ത വെയിൽ നേരിട്ടു തട്ടാത്ത ഇടങ്ങളാണ് കലാത്തിയ ലൂട്ടിയയ്ക്ക് ഇഷ്ടം. വെയിൽ കൂടിയാൽ ഇലകളുടെ അരിക് ചുരുളുകയും കരിഞ്ഞുപോവുകയും ചെയ്യുന്നതായി കാണാറുണ്ട്. മറ്റു കലാത്തിയ ഇനങ്ങളെപ്പോലെ നല്ല രീതിയിൽ ഈർപ്പം ഇഷ്ടപ്പെടുന്നു. പതിവായി നനയ്ക്കണം. എന്നാൽ വെള്ളം കെട്ടിക്കിടക്കാത്ത വിധത്തിൽ ക്രമീകരിക്കണം. ഒറ്റ ചെടി മാത്രമായി വയ്ക്കുന്നതിനു പകരം കൂട്ടത്തോടെ നടുമ്പോഴാണ് കലാത്തിയ ലൂട്ടിയയ്ക്കു ഭംഗി കൂടുന്നത്. ഡിമാൻഡ് കൂടുതലായതിനാൽ ഇപ്പോൾ ചെറിയ ചെടിക്കു തന്നെ 200 രൂപയോളം നഴ്സറികൾ ഈടാക്കുന്നുണ്ട്. എന്നാൽ കൂടുതൽ പേരിലേക്ക് എത്തുമ്പോൾ ഭാവിയിൽ ഈ ചെടിയുടെ വില കുറയാം.

Tags:
  • Lanscapes