Saturday 02 April 2022 04:17 PM IST

ചായക്കപ്പും പുട്ടുകുറ്റിയും ഓർഗാനിക് ആക്കാം; ചിരട്ടയുടെ സാധ്യതകൾ തേടുന്നു അനിമോൻ

Sreedevi

Sr. Subeditor, Vanitha veedu

chiratta 1

അലുമിനിയം, സ്റ്റീൽ പാത്രങ്ങളെ ഉപേക്ഷിച്ച് മൺപാത്രങ്ങളും ഇരുമ്പ് ചട്ടികളും വാങ്ങുന്നത് പുതിയൊരു ആരോഗ്യ ചിന്തയുടെ കൂടി ഭാഗമായിട്ടുണ്ട്.

chiratta 2

ചിരട്ട കൊണ്ടുള്ള ഉത്പന്നങ്ങളുടെ ഡിമാൻഡും ഇതേ കാരണത്താൽ കൂടിയിട്ടുണ്ട്. കോട്ടയം പരുത്തുംപാറ സ്വദേശിയായ പി.ജെ. അനിമോൻ്റെ ദൗർബല്യമാണ് ചിരട്ടകൾ കൊണ്ടുള്ള പാത്രങ്ങളുടെയും കൗതുകവസ്തുകളുടെയും നിർമാണം.

chiratta 3

നല്ല വലുപ്പമുള്ള ചിരട്ടകൾ തിരഞ്ഞെടുത്ത് ആക്സോ ബ്ലേഡുകൊണ്ട് മുറിച്ച് ആകൃതി വരുത്തി സാൻഡ് പേപ്പർ കൊണ്ട് മിനുസപ്പെടുത്തിയാണ് അനിമോൻ ഇതെല്ലാം ഉണ്ടാക്കുന്നത്. വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ഉറപ്പാക്കി, പുറം പോളിഷ് ചെയ്തു ഭംഗിയാക്കുന്നു.

chiratta 4

ജഗ്ഗ്, ഗ്ലാസ്, ചിരട്ടപ്പുട്ട് കുറ്റി, തവികൾ എന്നിവയൊക്കെയാണ് അനിയുടെ കൈവശമുള്ള പാത്രങ്ങൾ. പക്ഷികളുടെയും മൃഗങ്ങളുടെയും ചെടികളുടെയും രൂപങ്ങൾ അലങ്കാരത്തിനുപയോഗിക്കാം.

chiratta 5

ചിരട്ട കൊണ്ടു നിർമിച്ച നിലവിളക്കാണ് അനിമോന്റെ മറ്റൊരു മാസ്റ്റർ പീസ്. സ്വന്തം ആശയങ്ങൾക്കും ചിന്തകൾക്കും അനുസരിച്ച് രൂപം നൽകിയതിനാൽ ഈ ഉത്പന്നങ്ങൾ എല്ലാം വളരെ വ്യത്യസ്തമാണെന്ന് അനിമോൻ അവകാശപ്പെടുന്നു.

വിലാസം – അനിമോൻ, പള്ളിപ്പറന്പിൽ, പരുത്തുംപാറ, കോട്ടയം

Tags:
  • Design Talk