ADVERTISEMENT

ഇലക്ട്രിസിറ്റി ബിൽ വരുമ്പോൾ പലരുടെയും കണ്ണുതള്ളും. ‘ഞങ്ങൾ ഇത്രയൊന്നും വൈദ്യുതി ഉപയോഗിക്കുന്നില്ലല്ലോ. പിന്നെങ്ങനെ ബില്ലു കൂടി?’ എന്നാലോചിച്ചു തല പുകയ്ക്കും. വയറിങ് കാര്യക്ഷമമല്ലെങ്കിൽ വൈദ്യുതി നഷ്ടമുണ്ടാകുകയും തൽഫലമായി ഇലക്ട്രിസിറ്റി ബിൽ കൂടുകയും ചെയ്യും. ഊർജക്ഷമമായ വയറിങ്ങിന് കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. 

∙ 30 മില്ലി ആംസ് റേറ്റിങ്ങിലുള്ള റെസിഡ്യുവൽ കറന്റ് സർക്യൂട്ട് ബ്രേക്കർ (RCCB) നൽകാൻ ശ്രദ്ധിക്കണം. അപ്പോൾ 30 മില്ലി ആംസിൽ താഴെ ഇലക്ട്രിക് ലീക്കേജ് ഉണ്ടായാൽ RCCB ഡ്രിപ് ആകും; ഷോക്ക് അടിക്കില്ല. ലീക്കേജ് ഉണ്ടെങ്കിൽ കറന്റ് ചാർജ് കൂടും. അതും ഒഴിവാക്കാം. 

el1
ADVERTISEMENT

∙ ഗുണനിലവാരമുള്ള വയർ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. വിശ്വാസ്യതയുള്ള നിർമാതാക്കളിൽ നിന്നും ഡീലർമാരിൽ നിന്നും വാങ്ങുകയാണ് പോംവഴി. വയറിന്റെ വലുപ്പം പ്രധാനമാണ്. ചെറിയ എൽഇഡി ലൈറ്റിനാണെങ്കിൽ പോലും 1.5 മീറ്ററിൽ താഴെയുള്ള വയർ ഉപയോഗിക്കാതിരിക്കുക. പവർ സർക്യൂട്ടിന് നാല് സ്ക്വയർ മീറ്റർ വയർ ഉപയോഗിക്കണം. വയറിങ് കൃത്യമല്ലെങ്കിൽ ‘ഹാർമൊണിക്സ് ഇംപാക്ട്’ കൊണ്ട് ഊർജനഷ്ടം ഉണ്ടാകും. അതു മാത്രമല്ല, വയറിങ്ങും സപ്ലൈ തരുന്ന ട്രാൻസ്ഫോമറും ചൂടാകും. അതിനാൽ വില കുറഞ്ഞ വയർ വാങ്ങാതിരിക്കുക. മേന്മയുള്ള വയർ വാങ്ങുമ്പോൾ ചട്ടങ്ങൾക്കനുസരിച്ച് ‘ഹാർമൊണിക്സ് ഇംപാക്ട്’ ഉണ്ടായിരിക്കും. പ്രകൃതിദത്ത വെളിച്ചം കിട്ടാൻ പാകത്തിൽ വീട് ഡിസൈൻ ചെയ്യുന്നത് ഊർജം ലാഭിക്കാൻ സഹായിക്കും. കൃത്രിമ വെളിച്ചത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക.

∙ ചൂട് കുറയ്ക്കാൻ ഇന്ന് ഫാനില്ലാതെ പറ്റില്ലെന്നായി. ബിഎൽഡിസി (ബ്രഷ്‌ലെസ് ഡയറക്ട് കറന്റ് മോട്ടോർ) ഫാൻ ഉപയോഗിക്കുന്നതു വഴി 50Ð60% വരെ ഊർജം ലാഭിക്കാൻ സാധിക്കും. ഏതു ഫാൻ ആണെങ്കിലും ഉചിതമായ സ്പീഡിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുകയും വേണം.

onlineel3
ADVERTISEMENT

  ∙ കൃത്യമായ ശേഷിയുള്ള ഇൻവർട്ടർ വേണം തിരഞ്ഞെടുക്കാൻ. ചെറിയ വീടുകളിൽ 1kVA ഇൻവർട്ടർ മതി. ഒത്തിരി വലുതും തീരെ ചെറുതും വേണ്ട. വെന്റിലേഷൻ ഉള്ള സ്ഥലത്ത് ഇൻവർട്ടർ വയ്ക്കുക. 

∙ ഇലക്ട്രിക് സിസ്റ്റത്തിൽ കൃത്യമായ ഇടവേളകളിൽ പരിശോധന ആവശ്യമാണ്. അത് തീപിടുത്തം ഒഴിവാക്കാനും സഹായിക്കും. ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ഏജൻസിയെ കൊണ്ട് ഇലക്ട്രിക് ഓഡിറ്റ് നടത്താം. 

ADVERTISEMENT

∙ ആർസിസിബി 10Ð15 വർഷം വരെ കേടുപാടുകളില്ലാതെ പ്രവർത്തിക്കുന്നതാണ്. എങ്കിലും നിലവിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു തന്നെ അറിയണം. അല്ലെങ്കിൽ അപകട സാധ്യതയുണ്ട്. n

∙ എസി ഉപയോഗിക്കുമ്പോൾ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ഏർപ്പെടുത്തിയിട്ടുള്ള സ്റ്റാർ റേറ്റിങ് ഉണ്ടോ എന്നു ശ്രദ്ധിക്കണം. ത്രീ സ്റ്റാറിനു മുകളിലുള്ളവ തിരഞ്ഞെടുക്കാം. 5 സ്റ്റാർ ആണ് ഏറ്റവും മികച്ചത്. എസിയുടെ വലുപ്പം തീരെ ചെറുതോ വളരെ വലുതോ വേണ്ട.സാധാരണ ഗതിയിൽ ഒന്ന്Ð ഒന്നര ടൺ വലുപ്പമുള്ള എസിയാണ് വേണ്ടത്. മുറി കൃത്യമായി അടച്ചുറപ്പാക്കി വായു പുറത്തുനിന്ന് കടത്തി വിടാതിരുന്നാൽ ഊർജക്ഷമത കൂടും. ഫാൻ, ടിവി, റഫ്രിജറേറ്റർ, കംപ്യൂട്ടർ, വാഷിങ് മെഷീൻ, വാട്ടർ ഹീറ്റർ, വാട്ടർ പമ്പ് തുടങ്ങിയവയെല്ലാം സ്റ്റാർ റേറ്റിങ് നോക്കി തിരഞ്ഞെടുക്കാം. 

∙ കൃത്യമായ വലുപ്പത്തിലുള്ള പൈപ്പ് ഉപയോഗിക്കണം. എത്ര സമയം കൊണ്ടാണ് ടാങ്ക് നിറയുന്നതെന്ന് ശ്രദ്ധിക്കണം. സമയം കൂടുതൽ എടുത്താൽ പ്ലമർ, ഇലക്ട്രീഷൻ എന്നിങ്ങനെ വിദഗ്ധരെ കാണിക്കുക. പമ്പിന്റെ പ്രശ്നമാണോ എന്നറിയാം. ടാപ്പിൽ വെള്ളത്തിന്റെ പ്രഷർ കൃത്യമാക്കുക. അധികം പ്രഷറിന്റെ ആവശ്യമില്ല.

കടപ്പാട്: ജയകുമാർ നായർ, ഡയറക്ടർ, സസ്റ്റെനർജി ഫൗണ്ടേഷൻ, കോട്ടയം