ആറ് സെന്റിൽ 700 ചതുരശ്രയടി വീട്, ഒൻപത് ലക്ഷം രൂപ ചെലവിൽ Low Cost Sustainable Home
Mail This Article
കോഴിക്കോട് ഓമശേരിയിലെ ഷറഫുദീനും അഫീഫയും കുറഞ്ഞ ബജറ്റിൽ ഒരു വീട് സ്വന്തമാക്കാൻ സാധിക്കുമോ എന്ന ആശങ്കയിലായിരുന്നു. എന്നാൽ മാക് എൻജിനീയേഴ്സ് ആൻഡ് ബിൽഡേഴ്സിലെ എൻജിനീയർ എം.കെ മുഹമ്മദ് സാലിഹിനെ കണ്ടതോടെ എല്ലാ സംശയങ്ങൾക്കും ഉത്തരമായി. ചെലവ് കുറയ്ക്കുന്നതിനൊപ്പം സുസ്ഥിരവും പ്രകൃതിയോടിണങ്ങിയതുമായ വീട് ആവണമെന്നും ഇവർ ഉറപ്പിച്ചു.
ആറ് സെന്റിൽ 700 ചതുരശ്രയടിയിലുള്ള വീട് തീർന്നത് ഒൻപത് ലക്ഷം രൂപയ്ക്കാണ്. മഡ് ഇന്റർലോക് ബ്രിക്സ് കൊണ്ടുള്ള ചുമരുകൾ തേച്ചിട്ടില്ല. ഒരു ഇഷ്ടികയ്ക്ക് 35 രൂപയാണ് വില. മേൽക്കൂരയിൽ പഴയ ഓട് വിരിച്ചു. വീടിന്റെ മൂന്നിലൊന്നു ഭാഗം മാത്രമേ വാർത്തിട്ടുള്ളൂ. അതിനാൽ ചൂടും കുറവാണ്. ജനൽ, വാതിൽ എന്നിവയെല്ലാം പഴയത് വാങ്ങുകയായിരുന്നു. ഫ്ലോറിങ്ങിന് ചതുരശ്രയടിക്ക് 40 രൂപ വിലയുള്ള ടൈൽ ആണ് ഉപയോഗിച്ചത്. അടുക്കളയിലെ കാബിനറ്റ് അലുമിനിയം കൊണ്ടാണ്. കൗണ്ടർടോപ്പിന് ഗ്രാനൈറ്റ് നൽകി. കിടപ്പുമുറികളിലെ ഷെൽഫുകൾ പ്ലാവിൻ തടി കൊണ്ട് പണിതു.
വീട് വച്ചപ്പോൾ കടവും ലോണും ഒന്നും വേണ്ടി വന്നില്ല എന്നതാണ് വീട്ടുകാരുടെ സന്തോഷം. ഒരിഞ്ചു പോലും ഉപയോഗശൂന്യമാക്കാതെയാണ് പ്ലാൻ തയാറാക്കിയത്. ക്രോസ് വെന്റിലേഷൻ നൽകിയതിനാൽ വായുസഞ്ചാരം സുഗമമായി. ചെടികൾ കൊണ്ടാണ് വീട് അലങ്കരിച്ചത്.
email: maakengineersbuilders@gmail.com
