ഭൂമിനിരപ്പിൽ നിന്ന് തറപ്പുറത്തേക്ക് വരുന്ന ഉയരത്തിന്റെ മധ്യത്തിൽ പടികളുടെ തടസ്സം വരാതിരിക്കുന്നതിനു വേണ്ടിയാണ് ഒറ്റയായി വരണം എന്നു പറയുന്നത്. പടികളുടെ എണ്ണം ഇരട്ട സംഖ്യയായും കയറ്റം (rise) ഒറ്റ സംഖ്യയായും വരുന്ന വിധത്തിലാണ് ക്രമീകരിക്കേണ്ടത്. അപ്രകാരം ചെയ്യുമ്പോൾ ഒട്ടാകെ ഉയരത്തെ മൂന്നാക്കി ഭാഗിച്ച് രണ്ട് പടികളും മൂന്നാമത് ചവിട്ടുന്നത് ഗൃഹത്തിന്റെ തറനിരപ്പുമായി വരുന്നതാണ്. തറ ഉയരം കൂടുതലുള്ള വീടുകൾക്ക് പടികളുടെ എണ്ണം നാലും അഞ്ചാമത് ചവിട്ടുന്നത് ഗൃഹത്തിന്റെ തറനിരപ്പും ആയി വരുന്നത് ഉപദേശയോഗ്യമാണ്.

ADVERTISEMENT
ADVERTISEMENT