തമിഴ്നാട്ടിലോ പാലക്കാടോ കാണുന്ന അഗ്രഹാരങ്ങളുടെ (ഗ്രാമങ്ങൾ) നിർമാണരീതിയാണ് പൊതുവെ ഫ്ലാറ്റുകൾക്കും അവലംബിക്കേണ്ടത്. അതുകൊണ്ടുതന്നെ ഫ്ലാറ്റ് നിർമാണ സംവിധാനങ്ങൾക്കും അടിസ്ഥാനമായ വാസ്തുതത്വങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. ഫ്ലാറ്റ് എന്നു പറയുന്ന ഗൃഹനിർമാണ സമുച്ചയത്തിൽ നമ്മൾ എടുക്കാൻ ഉദ്ദേശിക്കുന്ന ഫ്ലാറ്റിന്റെ ദിശ വടക്കുനോക്കിയന്ത്രം കൊണ്ട് പരിശോധിച്ച്  നാലു പ്രധാനപ്പെട്ട ദിശകളിൽനിന്ന് 15 ഡിഗ്രി ചരിവിൽ കൂടുതൽ അല്ല എന്നുറപ്പ് വരുത്തണം. അതുപോലെ അടുക്കളയുടെ സ്ഥാനം, ഭക്ഷണം പാകം ചെയ്യുന്ന സ്ഥാനം, ദിശ എന്നിവയും കിടപ്പുമുറികളുടെ സ്ഥാനം, അളവ് എന്നിവയും വാസ്തുശാസ്ത്രപ്രകാരം ആക്കേണ്ടത് അനിവാര്യമാണ്.
ADVERTISEMENT
ADVERTISEMENT