ഗൃഹരൂപകൽപനയിൽ വീടിന്റെ തെക്കുപടി‍ഞ്ഞാറെ മൂലയിൽ ഇന്ദ്രജിത് പദം എന്ന സ്ഥാനത്ത് കിണറിന് സ്ഥാനം പറയുന്നുണ്ട്. എന്നാൽ വളരെ ചെറിയ പ്ലോട്ടുകളിൽ ഇത് പ്രായോഗികമല്ല. ഗൃഹത്തിന്റെ പടിഞ്ഞാറുവശത്ത് ആറ് മീറ്ററോ അതിൽ കൂടുതലോ മുറ്റമുണ്ടെങ്കിൽ മേൽപറഞ്ഞപ്രകാരം തെക്കുപടിഞ്ഞാറെ മൂലയിൽ കിണർ കുഴിക്കുന്നതിന് സ്ഥലം ലഭിക്കും. എന്നാൽ ഗൃഹത്തിനോടു ചേർന്ന് തെക്കുപടിഞ്ഞാറെ മൂലയിൽ കിണർ വരുന്നത് ഉപദേശയോഗ്യമല്ല.
ADVERTISEMENT
ADVERTISEMENT