Saturday 17 August 2019 04:21 PM IST

യത്തീംഖാനയിലെ ‘1343–ാം’ നമ്പറിൽ നിന്നും കലക്ടറുടെ കസേരയിലേക്ക്; അബ്ദുൾ നാസർ കഥ പറയുന്നു

Vijeesh Gopinath

Senior Sub Editor

1clloctor ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

അഞ്ചു വയസ്സ്. അബ്ദുൾ നാസർ മദ്രസയി ൽ ചേർന്നിട്ട് അധികനാളായിട്ടില്ല. അ ന്നും പതിവു പോലെ സ്ലേറ്റും പുസ്തകവും ഒക്കെ സഞ്ചിക്കുള്ളിൽ പെറുക്കിയിട്ടു. വീട്ടിൽ നി ന്നിറങ്ങും മുൻപ് ഉപ്പയുടെ കട്ടിലിനരികിലേക്ക് ഒാടിച്ചെന്നു. എന്നിട്ട് തലയണയുടെ അടിയിലിരുന്ന പതിനഞ്ചു പൈസയെടുത്തു. ഉറങ്ങിക്കിടക്കുന്ന ഉപ്പയെ എ ത്തി നോക്കി മദ്രസയിലേക്കിറങ്ങി.

അതൊരു പതിവാണ്. ‘മിടുക്കനായി പഠിക്കാൻ പോകുന്നതിന്’ ഉപ്പയുടെ സമ്മാനം. തലശ്ശേരിയിലുള്ള പഴക്കട അടച്ച് രാത്രിയിൽ ഏറെ വൈകി വീട്ടിലെത്തുന്ന ഉപ്പ എഴുന്നേൽക്കാൻ താമസിക്കും. അതുകൊണ്ട് ഉറങ്ങാൻ കിടക്കുമ്പോഴേ പിറ്റേ ദിവസം മകനുള്ള പതിനഞ്ചു പൈസ കരുതലോടെ എടുത്തുവയ്ക്കും.

നാസർ അന്നും ആ പതിനഞ്ചു പൈസ കൊണ്ട് കുഞ്ഞായിത്തയുടെ കടയില്‍ നിന്ന് ചൂടു കല്ലുമ്മക്കായ് പൊ രിച്ചതു വാങ്ങി. അതും കഴിച്ച് മദ്രസയിലെത്തി. ക്ലാസ്സു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഉസ്താദ് പറഞ്ഞു, ‘നാസർ വേഗം വീട്ടിലേക്ക് പൊയ്ക്കോളൂ...’

ഒാടിക്കിതച്ച് വീട്ടിലെത്തിയപ്പോൾ കണ്ടത് മദ്രസയിലേക്കു പോകുമ്പോൾ കണ്ട വീടായിരുന്നില്ല. അമർത്തി പിടിച്ച കരച്ചിൽ മുറികളിലെല്ലാം പതുങ്ങി നിന്നു. ആൾക്കൂട്ടത്തിനിടയിലൂെട നാസർ കണ്ടു, ഉപ്പ ഉറങ്ങിക്കിടക്കുന്നു. കുലുക്കി വിളിച്ച് എഴുന്നേൽപ്പിക്കണമെന്നുണ്ട്, ‘ഉപ്പാ, എണീക്ക് ഉപ്പാ’ എന്ന് ഉറക്കെ പറയണമെന്നുണ്ട്. ആരൊക്കെയോ നാസറിന്റെ കയ്യിൽ മുറുക്കി പിടിച്ചു.

‘‘അവരന്ന് എന്നെ ആ കട്ടിലിനടുത്തേക്ക് വിട്ടില്ല. എ നിക്കുറപ്പുണ്ട്, മരിച്ചാലും ഞാൻ വിളിച്ചാൽ ഉപ്പ എഴുന്നേൽക്കുമായിരുന്നു. എത്ര നാളു കഴിഞ്ഞാലും ആ പതിനഞ്ചു പൈസയുടെ നഷ്ടം എന്നെ വേദനിപ്പിച്ചു കൊണ്ടേയിരിക്കും.’’ കണ്ണീരിന്റെ അഴിമുഖത്തിരുന്ന് അ ബ്ദുൾ നാസർ െഎഎഎസ് സംസാരിച്ചു തുടങ്ങി. കൊല്ലം കലക്ടറുടെ ആ ഒാഫിസ് മുറിയിൽ അപ്പോൾ തിര ക്കിന്റെ അലകൾ ഒതുങ്ങിയിരുന്നു. അവിടെ അനാഥനായി പോയ അഞ്ചു വയസ്സുകാരന്റെ നനുത്ത തേങ്ങൽ മാത്രമേയുണ്ടായിരുന്നുള്ളൂ.

പട്ടിണി ഒരു ശീലമാണ്

2012 ബാച്ചിൽ െഎഎഎസ് ലഭിച്ച ശേഷം ആദ്യമായി ജില്ലാ കലക്ടറാകുന്ന ആഹ്ലാദമല്ല ബി. അബ്ദുള്‍ നാസർ െഎഎഎസിന്റെ വാക്കുകളിലുള്ളത്. ഉപ്പയെ നഷ്ടപ്പെട്ട തോടെ അനാഥാലയത്തിലേക്ക് പോകേണ്ടി വന്ന ബാല്യത്തിന്റെ നീറ്റലാണ്.

‘‘പട്ടിണി കിടന്ന കുട്ടിക്കാലത്തെക്കുറിച്ചും അന്നത്തെ സങ്കടങ്ങളെക്കുറിച്ചും പലരും ചോദിക്കാറുണ്ട്. പ ട്ടിണി കിടന്നാൽ പ്രയാസപ്പെടുമെന്നത് എന്നും വയറു നിറഞ്ഞിരിക്കുന്നവരുടെ തോന്നലാണ്. സ്ഥിരമായി ആഹാരം കഴിക്കാതെ കിടക്കുന്നവന് അതൊരു പ്രശ്നമേ അല്ല. വീട്ടിൽ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ലെങ്കിലും ജീവിതത്തിൽ പലപ്പോഴും പട്ടിണി അനുഭവിച്ചിട്ടുണ്ട്.

ഉപ്പ, പറമ്പത്ത് അബ്ദുൾ ഖാദർ തലശ്ശേരി ടൗൺ ക്രിക്കറ്റ് ക്ലബിന്റെ പ്രധാന ബൗളറായിരുന്നു. ബ്രിട്ടിഷുകാർക്കെതിരെ കളിച്ച് ഹാട്രിക് നേടിയ ആളാണ്. ഇപ്പോഴും ക്ലബ്ബിന്റെ രേഖകളിൽ ഇതൊക്കെയുണ്ടെങ്കിലും ഒന്നു കാണാൻ ഫോട്ടോ പോലും ബാക്കിയില്ല. മാഞ്ഞുമ്മ, അതായിരുന്നു ഉമ്മയുടെ പേര്. ഉപ്പയുടെ മരണ ശേഷം വീട് വലിയൊരു കയത്തിലേക്ക് വീണു പോേയ നെ. പക്ഷേ, ഉമ്മ ആത്മധൈര്യത്തിന്റെ നങ്കൂരമിട്ടു.

ആറു മക്കളായിരുന്നു ഞങ്ങൾ. ഞാൻ ഏറ്റവും ഇളയകുട്ടി. കഴിക്കാൻ ആഹാരമില്ല, ഇടാൻ ഉടുപ്പുകളില്ല. വിവാഹം കഴിപ്പിച്ചയയ്ക്കാനുള്ള പെൺമക്കൾ... പ്രതിസന്ധിയുടെ ഏതു മലയും പതുക്കെ കയറാമെന്ന ചങ്കുറപ്പോടെ ഉമ്മ നടന്നു തുടങ്ങി. ഉമ്മ നല്ല പാചകക്കാരിയായിരുന്നു. അടുത്തുള്ള മൂന്നു വീടുകളിൽ ജോലിക്കു പോകും. അക്കാലത്ത് തലശ്ശേരിയിൽ കെ. ഉമ്മർബീഡി എന്ന ബീഡിക്കമ്പനിയുണ്ട്. ആണുങ്ങളെല്ലാം ബീഡി തെറുക്കും. സ്ത്രീകൾ അത് കെട്ടുകെട്ടായി വയ്ക്കും.

വീട്ടുജോലി കഴിഞ്ഞ് തിരിച്ചെത്തിയാൽ ഉമ്മയും ഇത്താത്തമാരും ബീഡി കെട്ടുകളാക്കാൻ തുടങ്ങും. ഞാനും സഹായിക്കും. എല്ലാവരും കൂടി ജോലി ചെയ്താൽ വൈകിട്ടാകുമ്പോഴേക്കും നാലു രൂപ കിട്ടും. കുറച്ചു കഴിഞ്ഞപ്പോൾ മൂത്ത ജ്യേഷ്ഠൻ മുഹമ്മദ് കാസിമും ജോലിക്കു പോയി തുടങ്ങി. എന്നിട്ടും എല്ലാ നേരവും ഭക്ഷണം സ്വപ്നം തന്നെയായിരുന്നു. ഇതിനിടയിലും എന്നെ പഠിപ്പിക്കണം എന്ന് ഉമ്മയ്ക്കും ചേട്ടനും വലിയ ആഗ്രഹമായിരുന്നു.

ഒടുവിൽ അവർ തീരുമാനമെടുത്തു. എന്നെ അനാഥാലയത്തിലാക്കുക. അവിടെ നിന്നു പഠിക്കാം, മൂന്നു നേരം ഭക്ഷണവും കിട്ടും. അങ്ങനെയാണ് തലശ്ശേരി ദാറുൽസലാം യത്തീംഖാനയിലേക്ക് ചെല്ലുന്നത്...’’ കലക്ടർ കസേരയിലിരിക്കുമ്പോഴും അബ്ദുൾ നാസറിന്റെ മനസ്സിൽ യത്തീം ഖാനയിലെ മധുരച്ചൂരൽ പാട് തിണർത്തു കിടന്നു.

_REE8253_1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

എന്റെ ഒളിച്ചോട്ടങ്ങൾ

‘‘പഴയ ഒരു തറവാട്ടു വീട്ടിലായിരുന്നു അന്ന് ദാറുൽ സലാം യ ത്തീംഖാന പ്രവർത്തിച്ചിരുന്നത്. അവിടെ പേരിനേക്കാൾ പ്രധാനം നമ്പരായിരുന്നു. എല്ലാവരും നമ്പരിലാണ് അറിയപ്പെട്ടിരുന്നത്. 1343Ð പഴയ രജിസ്റ്റർ എടുത്താൽ ഇന്നും കാണാം ആ നമ്പരിനു നേരെ എന്റെ പേര്.

നാലായിരത്തോളം സ്ക്വയർ ഫീറ്റിൽ നാനൂറിലധികം കു ട്ടികൾ. ഒരു പായ വിരിച്ചിടാനുള്ള സ്ഥലം മാത്രം. തലയണയൊന്നും എല്ലാവർക്കും ഇല്ല. തണുക്കുമ്പോൾ അടുത്ത് കിടക്കുന്നവന്റെ പുതപ്പ് വലിച്ചെടുക്കും. ഒരു പുസ്തകം കൊണ്ട് മൂന്നോ നാലോ പേർ പഠിക്കണം. ആഴ്ചയിലൊരിക്കൽ ബിരിയാണി ഉണ്ടാകുമെന്നതായിരുന്നു അന്നത്തെ സന്തോഷം.

പക്ഷേ, കുറച്ചു കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നു മാറി നിൽക്കുന്നതിന്റെ സങ്കടം മനസ്സിൽ കരിമേഘം പോലെ അടിഞ്ഞു കൂടി. അന്ന് ഞാൻ തടിച്ചുരുണ്ട കുട്ടിയായിരുന്നു. ആ രൂപം വച്ച് മറ്റുള്ളവർ ഇരട്ടപ്പേരിട്ടു. ആ പേരു വിളിക്കുന്നത് എനിക്കിഷ്ടവുമല്ല. കളിയാക്കലുകളും കർശനമായ നിയമങ്ങളും വലിയ സങ്കടം ഉണ്ടാക്കി. എന്നും ഉപ്പയുടെ തലയണ താഴെ നിന്ന് പതിനഞ്ചു പൈസയുമായി വീട്ടിൽ നിന്നിറങ്ങിയിരുന്ന കുട്ടിക്ക് വീടു പോലും നഷ്ടമായ അവസ്ഥ.

മനസ്സിലെ മടുപ്പിന്റെ മണ്ണ് കൂടിക്കൂടി വന്നു. അങ്ങനെയാണ് എന്റെ ഒളിച്ചോട്ടങ്ങൾ തുടങ്ങുന്നത്. വീട്ടിൽ പോയി വരാം എന്നു പറഞ്ഞ് യത്തീംഖാനയിൽ നിന്ന് മുങ്ങും. കണ്ണൂരേക്കോ കോഴിക്കോട്ടേക്കോ പോകും. ഏതെങ്കിലും ഹോട്ടലിൽ ജോലി ചെയ്യും. മൂന്നു നാലു ദിവസം കഴിയുമ്പോൾ ഉമ്മയെ കാണാന്‍ തോന്നും. പോയതു പോലെ മടങ്ങി വരും.

തിരിച്ചെത്തിയാൽ ഉമ്മയുടെ കരച്ചിൽ, ജ്യേഷ്ഠന്റെ വഴക്ക്, ഉസ്താദുമാരുടെ അടി... എന്നിട്ടും ഒളിച്ചോടുന്നത് നിർത്തിയില്ല. ഒരിക്കൽ ഉമ്മയെ സങ്കടപ്പെടുത്താതിരിക്കാൻ സൂത്രം പ്രയോഗിച്ചു. കൂട്ടുകാരന്റെ കയ്യിൽ നാല് പോസ്റ്റ്കാർഡ് വാങ്ങി കൊടുത്തു. അതിലെല്ലാം ‘ഉമ്മാ എനിക്ക് സുഖമാണ്, സങ്കടപ്പെടരുത്, ഞാൻ ഉടൻ തിരിച്ചെത്തും എന്നെഴുതി’. പിന്നെ, വിലാസവും കുറിച്ചു. രണ്ടു ദിവസത്തിലൊരിക്കൽ ആ കാർഡ് പോസ്റ്റ് ചെയ്യാൻ അവനെ ഏൽപ്പിച്ചു.

പോസ്റ്റ് ഒാഫിസിലെ സീൽ നോക്കി ചേട്ടനെന്നെ അന്വേഷിച്ചു വരാതിരിക്കാനാണ് ഇങ്ങനെയൊരു ബുദ്ധി പ്രയോഗിച്ചത്. പക്ഷേ, രണ്ടു ദിവസം കഴിഞ്ഞപ്പോൾ തെറ്റു ചെയ്തതോ ർത്ത് കൂട്ടുകാരൻ വീട്ടിലെത്തി കുറ്റസമ്മതം നടത്തി. വീണ്ടും ഞാൻ പിടിയിലായി.

പക്ഷേ, അവസാന ഒളിച്ചോട്ടം മറക്കാനാകില്ല. കയ്യിൽ സ ക്കാത്ത് കിട്ടിയ 60 രൂപയുണ്ട്. യത്തീംഖാനയിൽ നിന്ന് രക്ഷപ്പെട്ട് തലശ്ശേരി സ്റ്റേഷനിലെത്തി. അടുത്ത ട്രെയിൻ തിരുവനന്തപുരത്തേക്കാണെന്ന് മനസ്സിലായി. അങ്ങോട്ടു ടിക്കറ്റെടുത്തു. കൈയിൽ ഉമ്മ മെടഞ്ഞ ഒരു പ്ലാസ്റ്റിക് സഞ്ചിയുണ്ട്, അ തിൽ പുരാണ ചിത്രകഥാ പുസ്തകങ്ങളും.

വണ്ടിയിറങ്ങി നടന്നു നടന്ന് പത്മനാഭ സ്വാമിക്ഷേത്രത്തിനടുത്തെത്തി. അതിനടുത്ത് ഒരു ഹോട്ടലിൽ ജോലി കിട്ടി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കൈയിൽ നിന്ന് പ്ലേറ്റ് വീണു പൊട്ടി. കുറേ വഴക്കു കേട്ടു. ഉടമ പിടിച്ചു തള്ളി. അതോടെ ബാഗും പുസ്തകവും വാരിയെടുത്ത് കരഞ്ഞുകൊണ്ട് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. കയ്യിൽ പൈസയില്ല. ഒന്നും കഴിച്ചിട്ടുമില്ല. തലശ്ശേരിക്കുള്ള ട്രെയിനിൽ കയറിപ്പറ്റി. ഉമ്മ തന്ന ആ പ്ലാസ്റ്റിക് ബാഗിൽ തലവച്ച് കിടന്നതേ ഒാർമയുളളൂ. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു നോക്കിയപ്പോൾ ബാഗ് കാണാനില്ല. എന്നെക്കാള്‍ വലിയ ദരിദ്രൻ അതും മോഷ്ടിച്ചു കൊണ്ടുപോയി.

വീട്ടിൽ നിന്നിറങ്ങിയിട്ട് പന്ത്രണ്ടു ദിവസം കഴിഞ്ഞിരുന്നു. എന്നെ കാണാതെ ഉമ്മ തളർന്നു വീണുപോയി. കണ്ടതും ചേ ർത്തു പിടിച്ച് ഉമ്മ പറഞ്ഞു, ‘‘ഇയ്യ് എങ്ങനെയെങ്കിലും പത്താം ക്ലാസു വരെ സ്കൂളിൽ പോണം. അത് കഴിഞ്ഞാൽ കൊൽക്ക ത്തയിലുള്ള കുടുംബക്കാരുടെ അടുത്തേക്ക് വിടാം. അവിടെ തടി മില്ലിൽ ജോലി വാങ്ങി തരാം.’’

അതോടെ അബ്ദുൾ നാസറിന് സമാധാമായി. പിന്നെ, ല ക്ഷ്യം പത്താം ക്ലാസു കഴിയാൻ. പരീക്ഷ കഴിഞ്ഞാൽ, മറ്റൊരു നാട്ടിലേക്ക്. പക്ഷേ, നാസറിനെ തടിമില്ലിലെ കണക്കു കൂട്ടത്തിനുള്ളിലേക്ക് തള്ളിവിടാൻ ദൈവം തയാറായിരുന്നില്ല.

ഉള്ളിവടയുടെ മണവും കലക്ടറും

‘‘അന്നത്തെ മോഹങ്ങൾ എത്രയോ ‘വലുതായിരുന്നു’. സ്കൂളിനു മുന്നിലുള്ള കടയിൽ നിന്ന് കറുമുറെ കടിക്കുന്ന ഉള്ളി വട കഴിക്കണം, ലോട്ടസ് തിയറ്ററിൽ പോയി അമിതാഭ് ബച്ചന്റെ സിനിമ കാണണം... ഇതിനെല്ലാം പൈസ വേണം. എന്റെ കയ്യിൽ അതു മാത്രം ഇല്ല.

കൂടെയുള്ള കുട്ടികൾ ഐസ് മുട്ടായിയും ചെത്തൈസും കഴിക്കുന്നതു കാണുമ്പോൾ കൊതിവരും. ഇതൊന്നും എനിക്കു കിട്ടുന്നില്ലല്ലോ. ഒടുവിൽ വഴി കണ്ടെത്തി. ‘ഉള്ളാൾ തങ്ങളുടെ നേർച്ചയ്ക്കു വേണ്ടി’ എടുത്തു വച്ച കുടുക്കയിലെ പൈസ മോഷ്ടിക്കുക. ആ പാത്രത്തിൽ തൊട്ടാൽ ‘കൈ പൊള്ളും’ ‘ആവിയായി പോകും’ എന്നൊക്കെയാണ് ഉമ്മ പറഞ്ഞിരിക്കുന്നത്. പക്ഷേ, പൊരിച്ച ഉള്ളിവടയുടെ മണം എന്നെ ആ പാത്രത്തിനരികിൽ എത്തിച്ചു. ആദ്യം ഇരുപതു പൈസ എടുത്തു. അതൊരു തുടക്കം മാത്രമായിരുന്നു.

ഒടുവിൽ നേർച്ച കൊണ്ടുപോകാൻ സമയം പാത്രമെടുത്തപ്പോൾ ഉമ്മ ഞെട്ടി. കുറച്ചു ചില്ലറ മാത്രം. വീട്ടിൽ ഭൂമി കുലുക്കമുണ്ടായി. പടച്ചോന്റെ പൈസയാണ് കളവു പോയത്. ആ രും എന്നെ സംശയിച്ചില്ല. അതോടെ ഒരു കാര്യം സംഭവിച്ചു. പട്ടിണിക്കിടയിലും ‘നേർച്ച പൈസ’ മാറ്റിവയ്ക്കുന്ന ശീലം’ നിലച്ചു.

ആയിടയ്ക്കാണ് അന്നത്തെ തലശ്ശേരി സബ്കലക്ടർ അമിതാഭ് കാന്ത് സാർ ഞങ്ങളുടെ യത്തീംഖാനയിൽ വരുന്നത്. അന്നദ്ദേഹത്തിന്റെ കൈയിൽ പൊലീസ് മേലുദ്യോഗസ്ഥരുടെ കയ്യിലുള്ളതു പോലെ ഒരു ബാറ്റൺ ഉണ്ടായിരുന്നു. അത് അദ്ദേഹം കറക്കുന്നതും ആ വടി കൊണ്ടു കുട്ടികളുടെ തലയിൽ ഓമനിച്ച് തൊടുന്നതുമൊക്കെ കണ്ടപ്പോൾ മോഹത്തിന്റെ ഒരു മിന്നൽ കടന്നു പോയി. ഇതുപോലെ ആകാൻ പറ്റിയിരുന്നെങ്കിൽ എന്ന തോന്നൽ. പക്ഷേ, അനാഥാലയത്തിൽ ജീവിക്കുന്ന ഒരാൾ കലക്ടറകാനോ എന്നോർത്തപ്പോ എനിക്കു തന്നെ ചിരി വന്നു.

ഈ ജീവിതം അവരുടെ സമ്മാനം...

IMG-20190704-WA0002

ഒാരോ വർഷവും ഞാൻ തീരുമാനിക്കും ഇനി പഠിക്കണ്ട, ജോ ലി ചെയ്യാം. പത്ര വിതരണം, എസ്ടിഡി ബൂത്ത് ജീവനക്കാര ൻ, ഹോട്ടൽ ബോയ്, സിഗരറ്റ് പാൻ ഷോപ്പിലെ ജോലി, കൂലി പ്പണി... എല്ലാം ചെയ്തു. പക്ഷേ, ഒാരോ സ്ഥലത്തു ചെല്ലുമ്പോഴും ഒപ്പമുള്ളവര്‍ പറയും, ഇതൊന്നുമല്ല നിന്റെ ജീവിതം.

പിന്നെ, പ്രീഡിഗ്രി മുതൽ എംഎ വരെ, ബി എഡ്, ഹെൽ ത് ഇൻസ്പെക്ടർ കോഴ്സ്... ഇതിനിടയിൽ പലപ്പോഴും പഠനമുപേക്ഷിച്ച് തിരിച്ചു പോന്നു. ആ കാലത്ത് എനിക്ക് നല്ലൊരു ഷർട്ടു പോലും ഉണ്ടായിരുന്നില്ല. എല്ലാം അളവു തെറ്റിയ കുപ്പായങ്ങൾ മാത്രം. ഉമ്മ ജോലിക്കു പോകുന്ന വീടുകളിലെ കുട്ടികളുടെ കുപ്പായങ്ങൾ. ഒന്നുകിൽ ഇറക്കവും വലുപ്പവും കൂടിയത്. അല്ലെങ്കിൽ ശ്വാസം മുട്ടിക്കുന്നത്... കൂടെയുള്ളവർ മഴ വിൽ നിറങ്ങളിലാണ് ക്യാംപസിലെത്തുന്നത്. അതിനിടയിൽ ഇല നരച്ച മരം പോലെ ഞാനും.

ഇന്നത്തെ എന്റെ ഈ മുഖത്തിന് ഒരു വിലയുമില്ല. എന്നെ വളർത്തിയവരുടെ മുഖങ്ങൾക്കും മനസ്സിനുമാണ് വജ്രത്തിനേക്കാൾ വില. ഉമ്മ, ചേട്ടൻ, മറ്റു സഹോദരങ്ങൾ... അനാഥാലയത്തിലെ ഒറ്റപ്പെടലിലും സ്നേഹം തന്ന ഉമ്മറുകുട്ടിക്കയും അബ്ദുറഹിമാനിക്കയും സിവിൽ സർവീസാണ് നിന്റെ ലോകമെന്നുറപ്പിച്ചു പറഞ്ഞ പ്രഫസർ യാസീൻ അഷറഫ്.... പിന്നെയുമുണ്ട് എത്രയോ മുഖങ്ങൾ. അതൊരു ആൾക്കൂട്ടം തന്നെയാണ്. അവരുടെ വെളിച്ചമാണ് എന്നെ നയിച്ചത്.

ഹെൽത് ഇൻസ്പെക്ടറായി ജോലി നോക്കുമ്പോഴായിരുന്നു വിവാഹം. ഭാര്യ റുക്സാന ഇപ്പോൾ തിരുവങ്ങാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രൈമറി വിഭാഗം അ ധ്യാപിക. വിവാഹം കഴിഞ്ഞു, രണ്ടു പേർക്കും ജോലി, ശമ്പളം... അപ്പോഴാണ് പണ്ട് അമിതാഭ് കാന്ത് സാർ മനസ്സിൽ പതിപ്പിച്ച ചിത്രം പെട്ടെന്ന് ഒരു മിന്നലിലെന്ന പോലെ തെളിഞ്ഞത്Ð സിവിൽ സർവീസ്. ഭാര്യ പറഞ്ഞു; ‘വീട് ഞാൻ നോക്കിക്കോളാം. ലീവ് എടുത്ത് സ്വപ്നത്തിനു പിറകേ പൊയ്ക്കോളൂ...’’

ഈ യാത്ര ആരുടെയൊക്കെയോ അനുഗ്രഹമാണ്. അതുകൊണ്ടു തന്നെ മൂന്നു മക്കളുടെ പേരിന്റെയും അർഥം അനുഗ്രഹം എന്നാണ്. മൂത്തമകൾ നയിമ എ‌ൻജിനീയറിങ് കഴിഞ്ഞു. മകൻ ന്യൂമാനുവൽ ഹഖ് ബിബിഎയ്ക്ക് പഠിക്കുന്നു. ഇനാമുൽ ഹഖ് എട്ടാം ക്ലാസ് വിദ്യാർഥി. വീടിന്റെ പേര് അനുഗ്രഹത്തിന്റെ താഴ്‌വാരം എന്നർഥമുള്ള ‘വാഡിൽ നിയാമ.’’

ഇടയ്ക്കിടെ സഹായ ആവശ്യങ്ങളായും പരാതികളായും കലക്ടറുടെ ഫോൺ മുഴങ്ങിക്കൊണ്ടേയിരുന്നു. ‘‘അന്ന് കൊ ൽക്കത്തയിൽ കണക്കെഴുതാൽ പോയിരുന്നെങ്കിലോ?’’ ചിരിയോടെ അബ്ദുൾ നാസർ െഎഎഎസിന്റെ മറുപടി Ð

‘‘നിങ്ങൾക്ക് ദൈവം തരാനുദ്ദേശിച്ചത് ആർക്കും തടയാനാകില്ല. നിങ്ങൾക്ക് ദൈവം നിഷേധിച്ചത് നേടാനുമാകില്ല...’’