വിവാഹ ആഘോഷമെന്ന പേരിൽ വരന്റെ സുഹൃത്തുക്കൾ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങൾ പലപ്പോഴും കുടുംബാംഗങ്ങൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. ദിവസങ്ങൾക്ക് മുൻപ് സുഹൃത്തുക്കൾ ചേർന്ന് വരനെ ശവപ്പെട്ടിയിൽ കിടത്തി കല്ല്യാണപ്പന്തലിൽ എത്തിച്ച വിഡിയോ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുഹൃത്തുക്കളുടെ ‘റാഗിങ്’ അതിരുവിട്ടപ്പോൾ ഗത്യന്തരമില്ലാതെ ഭക്ഷണം വലിച്ചെറിഞ്ഞ് രോഷം തീർക്കുകയായിരുന്നു വരൻ.
കൈവിടരുത്, ഒരു ‘കൈ’ തന്നെ വേണം കരപറ്റാൻ; കണ്ണീർക്കയത്തിൽ നിന്നും ജിൽസൺ കേഴുന്നു; അറിയണം ഈ വേദന
‘ജീവൻ പോകുമെന്നറിഞ്ഞിട്ടും ഓടിയെത്തിയവർ’; നിപ്പക്കാലത്ത് തുണയായവരെ സംരക്ഷിക്കണം; ഡോക്ടറുടെ കുറിപ്പ്
ചോരപുരണ്ട ഡ്രസുമായി ടോയ്ലെറ്റിൽ കാത്തു നിൽപ്പാണവർ; അമ്മമാരറിയാൻ,‘ഷീ പാഡിന്റെ’ അവസ്ഥയിതാണ്
ഒരാഴ്ചയ്ക്കുള്ളിൽ മുടി കൊഴിച്ചിലിന് ഫുൾസ്റ്റോപ്പ്; ഇതാ ഏറ്റവും മികച്ച ആറ് പ്രതിവിധികൾ!
വിവാഹ ചടങ്ങുകൾക്ക് ശേഷം വരനും വധുവിനും ഒരു ഇലയിലാണ് ഭക്ഷണം വിളമ്പിയത്. വരന്റെ ഭാഗത്തെ ഇലയിൽ വിളമ്പിയ ചോറെല്ലാം വധു തന്റെ വശത്തേക്ക് മാറ്റിയതോടെ സുഹൃത്തുക്കൾ വരനെ പരിഹസിക്കാൻ തുടങ്ങി. ഇതോടെ നിയന്ത്രണം വിട്ട വരൻ തീൻമേശ ഉൾപ്പെടെ വലിച്ചെറിഞ്ഞ് ഇറങ്ങി പോവുകയായിരുന്നു. ആദ്യമെല്ലാം കൂട്ടുകാരുടെ തമാശ വരൻ ആസ്വദിക്കുന്നതും വിഡിയോയിൽ കാണാം. വൈറൽ വിഡിയോ കാണാം;