Thursday 14 March 2019 04:35 PM IST : By സ്വന്തം ലേഖകൻ

ചോറൂണിനെത്തി ചൂടും വിശപ്പും മൂലം കരഞ്ഞുതളർന്ന കുഞ്ഞിന് മാതൃവാൽസല്യമേകി വനിതാ പൊലീസ്!

pathanamthitta-baby

അയ്യപ്പ സന്നിധിയിൽ ചോറൂണ് ചടങ്ങു കഴിഞ്ഞ് പമ്പയിൽ എത്തിയ പിഞ്ചുകുഞ്ഞ് കനത്ത ചൂടിൽ കരഞ്ഞ് തളർന്നു. നിസ്സഹായനായ പിതാവിൽ നിന്നു കൈക്കുഞ്ഞിനെ വാങ്ങി മാറോടു ചേർത്ത വനിത പൊലീസ് അംഗങ്ങളുടെ കരുതൽ കുഞ്ഞിന് ആശ്വാസമായി. ഇന്നലെ പുലർച്ചെയാണ് നാലു മാസം മാത്രമായ ഗ്രീനയുമായി ഹൈദരാബാദ് സ്വദേശിയായ പിതാവ് രാമകൃഷ്ണനും ഭാര്യ ശാരദാദേവിയും അടക്കം ആറംഗ സംഘം നിലയ്ക്കലിൽ എത്തിയത്. ഇവരുടെ വാഹനം പമ്പയിലേക്കു പോകാൻ പൊലീസ് അനുവദിച്ചില്ല. മറ്റുള്ളവർ ദർശനം കഴിഞ്ഞ് ‌വരുന്നതും കാത്ത് അവർ നിലയ്ക്കലിൽ തങ്ങി. 

ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഘം മലയിറങ്ങി പമ്പയിൽ എത്തിയത്. കനത്ത ചൂടും വിശപ്പും മൂലം കുഞ്ഞ് വാവിട്ട് കരച്ചിലായി. കുഞ്ഞിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ രാമകൃഷ്ണൻ ഗണപതി കോവിലിനു സമീപം നിൽക്കുമ്പോഴാണ് പമ്പ ഗാർഡ് റൂമിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പത്തനംതിട്ട വനിതാ ഹെൽപ് ലൈൻ എസ്പിഒ ജി.റജീനയും ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ സിപിഒ  അനിതകുമാരിയും ഇവർക്കു സമീപം എത്തിയത്. 

‘രാത്രിയിലുണ്ടാകുന്ന ഗ്യാസും നെഞ്ചെരിച്ചിലും ഹൃദയാഘാതമല്ലെന്ന് ഉറപ്പിക്കണം’; ‘ഹൃദയത്തിൽ തൊട്ട്’ ഡോ. അലി ഫൈസൽ

വനിത ഫിലിം അവാർഡ്സിനെത്തിയ സാനിയയുടെ കിടിലൻ ലുക്കിന് പിന്നിൽ പൂർണിമ ഇന്ദ്രജിത്ത്!

‘സൗന്ദര്യ രഹസ്യം ഇതായിരുന്നല്ലേ?’; കിടിലൻ സുംബാ ഡാൻസുമായി നവ്യ നായർ, വൈറൽ വിഡിയോ

കണ്ണുതുറക്കില്ലെന്നറിയാം, എങ്കിലും ഞാനെന്റെ മുത്തിനെ വിളിക്കും! കരൾരോഗത്തിൽ പിടഞ്ഞ് പത്തുമാസക്കാരി; നെഞ്ചുപൊള്ളി ഒരമ്മ

വായിച്ചു വളരട്ടെ ഇന്ത്യയുടെ വീരപുത്രന്റെ കഥ; വിങ് കമാണ്ടർ അഭിനന്ദൻ വർധമാൻ ബാലരമ ചിത്രകഥയിൽ!

റജീന എടുത്തതോടെ കുഞ്ഞ് കരച്ചിൽ നിർത്തി. മാതൃവാത്സല്യത്തോടെ ഇരുവരും കൂടി കുഞ്ഞിനെ ആശ്വസിപ്പിച്ച്  അൽപം വെള്ളവും നൽകി. ആശ്വാസമായെന്നു കരുതി പമ്പയിലേക്കു നടന്നപ്പോൾ കുട്ടി വീണ്ടും വാവിട്ടു കരയാൻ തുടങ്ങി. ഗണപതി കോവിലിന്റെ പടിയിറങ്ങുമ്പോൾ അവിടെ നിന്ന വനിതാ പൊലീസുകാരും കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

പമ്പ സിഐ ഒ.എ.സുനിൽ സംഭവം അറിഞ്ഞതോടെ ഗണപതികോവിൽ പടിക്കൽ നിന്ന് ആബുലൻസ് എത്തിച്ച് സംഘത്തിൽ ഉണ്ടായിരുന്ന എല്ലാവരെയും നിലയ്ക്കലിൽ എത്തിക്കുകയായിരുന്നു. കൈക്കുഞ്ഞുമായി എത്തിയ യുവതിയെ പമ്പ വരെ പോകാൻ പോലും പൊലീസ് അനുവദിച്ചില്ലെന്ന് സംഘത്തിലുള്ളവർ പറഞ്ഞു. ദീർഘനാളത്തെ കാത്തിരിപ്പിനു ശേഷം കുഞ്ഞു ജനിച്ചപ്പോൾ മാതാപിതാക്കൾ നേർന്നതാണ് ശബരിമലയിൽ കുഞ്ഞിന്റെ ചോറൂണ്.

more...