നർത്തകിയായും നടിയായും പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. ഇക്കഴിഞ്ഞ വനിത ഫിലിം അവാർഡ്‌സിന് എത്തിയ താരത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. സാനിയയുടെ മനോഹരമായ വസ്ത്രധാരണം തന്നെയാണ് പ്രധാന ചർച്ച. ഡ്രമാറ്റിക് പാര്‍ട്ടിവെയറിൽ രാജകുമാരിയെ പോലെ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

‘സൗന്ദര്യ രഹസ്യം ഇതായിരുന്നല്ലേ?’; കിടിലൻ സുംബാ ഡാൻസുമായി നവ്യ നായർ, വൈറൽ വിഡിയോ

വായിച്ചു വളരട്ടെ ഇന്ത്യയുടെ വീരപുത്രന്റെ കഥ; വിങ് കമാണ്ടർ അഭിനന്ദൻ വർധമാൻ ബാലരമ ചിത്രകഥയിൽ!

ചോറൂണിനെത്തി ചൂടും വിശപ്പും മൂലം കരഞ്ഞുതളർന്ന കുഞ്ഞിന് മാതൃവാൽസല്യമേകി വനിതാ പൊലീസ്!

പ്രശസ്ത ഫാഷൻ ഡിസൈനറും നടിയുമായ പൂർണിമ ഇന്ദ്രജിത്താണ് ഈ മനോഹര വസ്ത്രത്തിനു പുറകിൽ. ഫ്ലെമിംഗോ നിറത്തിൽ ധാരാളം ഫ്രിൽസും ഫ്ലോൺസുമുള്ള ലോങ്ങ് സ്കർട്ട് തന്നെയായിരുന്നു പ്രധാന ആകർഷണം. ഒപ്പം ഓംബ്രെ ഫിനിഷും. ഓരോ ഫ്രില്ലും പ്രത്യേകം ലെയറുകളായി ചെയ്താണ് ഈ സ്കർട്ട് ഒരുക്കിയിട്ടുള്ളത്.
തിരമാലയെന്ന വിധമുള്ള ഫിനിഷ് കിട്ടാൻ വേണ്ടിയാണിത്. ആറു ദിവസമെടുത്താണ് ഈ സ്കർട്ട് പൂർത്തിയാക്കിയത്. ഇന്തോ– വേസ്റ്റേൺ ലുക്കിനു വേണ്ടി ബെൽറ്റും വസ്ത്രത്തിന്റെ ഭാഗമാക്കി. പ്രാണായുടെ സ്പ്രിങ് '19 കലക്‌ഷനിലേതാണ് ഈ വസ്ത്രം.
1.
2.