പ്രണയം...വിരഹം...സൗഹൃദം...പാഷൻ...ഹോബി...ഏതുമാകട്ടെ. പറയാതെ പറയാൻ ഇന്ന് ഒരൊറ്റ ഭാഷയേ ലോകത്തുള്ളൂ. കണ്ണുകളിൽ നിന്നും ഹൃദയങ്ങളിലേക്ക് കുടിയേറുന്ന ‘ശരീരഭാഷ’. പുതുതലമുറയുടെ ടാറ്റൂയിങ് ഭ്രമം വിശേഷണങ്ങൾക്കും അപ്പുറമാണ്. വാചാലമാകുന്ന മൗനങ്ങൾ, ഉള്ളിലുറഞ്ഞു കിടക്കുന്ന ഇഷ്ടങ്ങൾ, തീക്ഷ്ണമായ വികാരങ്ങൾ ഇതിനെയൊക്കെ പ്രതിഫലിക്കാൻ ടാറ്റൂയിങ് പോലെ മനോഹരമായ സാധ്യത വേറെയില്ലെന്നാണ് ന്യൂജെന്‍ പിള്ളേരുടെ പക്ഷം. അത്രമേൽ ഹൃദയത്തോടും ശരീരത്തോടും ഒട്ടി നിൽക്കുന്നു പുതുതലമുറയുടെ ടാറ്റൂയിങ് ഹോബി.
മനസിൽ കോറിയിട്ട ഇഷ്ടങ്ങൾ, അഡിക്ഷനുകൾ അവയ്ക്കെല്ലാം ടാറ്റൂയിങ് പരിവേഷം നൽകാൻ നിങ്ങളുടെ ശരീരത്തിലൊരിടമുണ്ടോ. മനസിൽ വിരിയുന്ന അലസമായ ഭാവനകളെ ടാറ്റൂ രൂപത്തിലാക്കാൻ ആഗ്രഹമുണ്ടോ. എങ്കിൽ അധികം വൈകാതെ കൊച്ചിയിലേക്കുള്ള വണ്ടി പിടിച്ചോ. നിങ്ങളുടെ ടാറ്റൂയിങ് സ്വപ്നങ്ങള്‍ക്ക് പൂർണതയേകാൻ കൊച്ചിയിൽ ഒരിടമൊരുങ്ങുകയാണ്. ലോകോത്തര ടാറ്റൂയിങ് ആർട്ടിസ്റ്റുകളേയും ഡിസൈനുകളേയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന സ്വപ്ന ഭൂമിയുടെ പേര് ‘തരസ്വ 2019.’ ‘ആത്മകഥകൾ’ പുനർജനിക്കുന്ന ടാറ്റൂയിങ് വിപ്ലവത്തിന് ഇങ്ക് യുവർ സ്റ്റോറി എന്ന ടാഗ്‍ലൈനാണ് അണിയറക്കാർ നൽകിയിരിക്കുന്നത്. ജനുവരി 25, 26, 27 തീയതികളിൽ കൊച്ചിയിലുള്ള പച്ചമാമ ആർട്ട് കഫേയിലാണ് ഫെസ്റ്റ് അരങ്ങേറുന്നത്. നിയോ ട്രൈബ് എന്ന സ്ഥാപനമാണ് ഈ അസുലഭ അവസരം ടാറ്റൂ പ്രേമികൾക്കായി അണിയിച്ചൊരുക്കുന്നത്.
കനകനിലാവായ് പാട്ടിന്റെ ‘പൊന്നമ്പിളി’; കാന്റീനിലെ ചേച്ചിക്ക് സോഷ്യൽ മീഡിയയുടെ കയ്യടി; വിഡിയോ
ലോക പ്രശസ്തരായ അമ്പതോളം ടാറ്റൂ ഡിസൈനർമാരാണ് തരസ്വയുടെ മുഖമാകാൻ പോകുന്നത്. ടാറ്റൂ ഗുരുവെന്ന പെരുമ പേറുന്ന മോ നാഗാ, റെംഗീഷ് ചെന്നാര ഹരിദാസ്, അന്റോണിയോ റോണി ഫെർണാണ്ടസ്, ദീപക് എം.സി, ഡാനി ബ്രൂട്ടസ് തുടങ്ങി പ്രഗത്ഭരാണ് ഈ ടാറ്റൂമേളയിൽ ഡിസൈനർമാരായി എത്തുന്നത്.
കണ്ണീർ തോരാതെ ദിവ്യയുടെ വേർപാട്; ടിക് ടോക് ഓർമ്മകൾ പങ്കുവച്ച് മലയാളം ഗ്രൂപ്പിന്റെ ആദരം! (വിഡിയോ)
അമ്മയെ കണ്ടപ്പോൾ ‘ബാപ്പുജി’ വടിയും കളഞ്ഞ് ഓടടാ..ഓട്ടം; ഹൃദയംകീഴടക്കി കുസൃതിക്കുരുന്ന്–വിഡിയോ
ആ അന്ധവിശ്വാസം കളഞ്ഞത് എന്റെ 4 വർഷങ്ങൾ! പ്രേക്ഷകരുടെ നവീൻ തുറന്നു പറയുന്നു ആ രഹസ്യം
ഭാവന കന്നഡയുടെ മരുമകളായിട്ട് ഒരു വർഷം! മടങ്ങി വരവ് കാത്ത് ആരാധകർ
പഴമക്കാർ തന്നെ ഭ്രഷ്ട് കൽപ്പിച്ച പച്ചകുത്തലിന് പുതിയ കാലത്തിന്റെ മേൽവിലാസം നൽകുകയാണ് തരസ്വ ടാറ്റൂ ഫെസ്റ്റ്. ഇഷ്ടവും താത്പര്യവും അറിഞ്ഞും പങ്കുവച്ചും ഇവിടെ ഓരോ ടാറ്റൂ സ്റ്റോറിയും ജനിക്കുന്നത്. അവിടെ തീരുന്നില്ല, വിശേഷം. ഒരു കാലത്ത് ചികിത്സാർത്ഥമായി പോലും ഉപയോഗിച്ചിരുന്ന പച്ചകുത്തലിനെ പടിയടച്ച് പിണ്ഡം വയ്ക്കാൻ വെമ്പുന്നവർക്ക് കാലാനുസൃതമായ മറുപടി നൽകാനും ഈ ടാറ്റൂ ഫെസ്റ്റിന്റെ അണിയറക്കാർ രംഗത്തുണ്ട്. ടാറ്റൂയിങ്ങിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിക്കുന്ന തെറ്റിദ്ധാരണകള്‍ പൊളിച്ചടുക്കുന്ന സംശയങ്ങൾ ദൂരീകരിക്കുന്ന തുറന്ന വേദിയും ഫെസ്റ്റിലുണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് www.neotribe.co.in എന്ന വെബ്സൈറ്റിലോ 9895189593/ 8078819516 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ ചിത്രങ്ങൾ;
1.
2.
3.
4.
5.