വീട്ടിലെ അഞ്ചാമത്തെ അംഗം
വീട്ടിൽ എന്നേക്കാളും പാറുവിനേക്കാളും സ്ഥാനമുള്ള ഒരാളുണ്ട്, പോപ്പോ എന്ന ഷിറ്റ്സൂ. പോപ്പോ വീട്ടിലെത്തിയ കഥയ്ക്ക് ഫ്ലാഷ്ബാക്കുണ്ട്. തിരുവനന്തപുരത്തെ വീട്ടിൽ നാലു നായ്ക്കളുണ്ടായിരുന്നു. റോട്ട് വീലറും പോമറേനിയനും കോക്കർ സ്പാനിയനും ജർമൻ ഷെപ്പേർഡും ബ്രീഡുകളിലുള്ള അവരുടെ പേരുകൾ ബ്ലാക്കി, സ്വീറ്റി, ബെല്ല, ട്വിറ്റി എന്നിങ്ങനെയായിരുന്നു.
ഒരു ദിവസം ഒരാൾക്കു ഫിറ്റ്സ് പോലെ വന്നു. ശരീരം വല്ലാതെ വിറച്ചു വിറച്ച് മൂന്നു ദിവസത്തിനുള്ളിൽ അ വൾ മരിച്ചു. അടുത്ത ദിവസം അടുത്തയാൾക്കും അതേ അസുഖം വന്നു. അതോടെ ഞങ്ങൾക്കെല്ലാം വലിയ ഷോക്കായി. അന്ന് അച്ഛൻ തീരുമാനിച്ചു ഇനി വീട്ടിൽ പെറ്റ്സിനെ വളർത്തില്ല എന്ന്.
അകിയ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം. ഫുൾ എ പ്ലസ് വാങ്ങിയാൽ ഡോഗിനെ വാങ്ങി തരണമെന്ന് അവൾ ഡിമാൻഡ് വച്ചു. അത്രയും മാർക്ക് കിട്ടാനേ പോകുന്നില്ല എന്ന വിശ്വാസത്തിലാകും അച്ഛൻ സമ്മതിച്ചു. റിസൽറ്റ് വന്നപ്പോൾ ഫുൾ എ പ്ലസ്. അങ്ങനെ പോപ്പോ വീട്ടിലേക്കു വന്നു, എട്ടു വർഷം മുൻപ്.
പോപ്പോയും കഴിഞ്ഞ വർഷം ഞങ്ങളെ വല്ലാതെ പേടിപ്പിച്ചു. ഒരു ദിവസം പെട്ടെന്ന് അവൻ ഭക്ഷണം ക ഴിക്കാതായി, കൂടെ ഭയങ്കര ഛർദിയും. കണ്ണിൽ അൾസർ പോലെ വന്നതിനു മരുന്നു കൊടുക്കുന്നതിന്റെ ദഹന പ്രശ്നമാണെന്നാണു ഡോക്ടർമാരെല്ലാം പറഞ്ഞത്. പക്ഷേ, ദിവസം കഴിയും തോറും പോപ്പോയുടെ ആരോഗ്യം മോശമായി വന്നു.
ഗോകുൽ സുരേഷ് ഗോപി വലിയ പെറ്റ് ലവർ ആണ്. അവനാണു സീനിയർ വെറ്ററിനറി ഡോക്ടറായ ഡോ. ലോറൻസിനെ കാണിക്കാൻ പറഞ്ഞത്. രക്തം പരിശോധിച്ചു. സംഗതി എലിപ്പനിയാണ്. ‘രണ്ടു ദിവസം കൂടിയേ ജീവനോടെ ഇരിക്കൂ, നോക്കാം...’ എന്ന ആശ്വാസവാക്കു പറഞ്ഞു ഡോക്ടർ ചികിത്സ തുടങ്ങി. ഒരു മാസം ഞങ്ങൾ തിരുവനന്തപുരത്തു താമസിച്ചു. ഡ്രിപ്പും ഇൻജെക്‌ഷനുമൊക്കെയായി പോപ്പോ രോഗം മ റികടന്നു. ഇപ്പോൾ പോപ്പോയാണു വീട്ടിലെ ഹീറോ.
പ്രണയ ഗോസിപ്പുകളിലൊന്നും ഈ പേരു കേട്ടിട്ടില്ലല്ലോ?
സ്കൂൾ കാലത്തു ചെറിയ പ്രണയമൊക്കെ ഉണ്ടായിട്ടുണ്ട്, വീട്ടിൽ പിടിച്ചിട്ടുമുണ്ട്. കുറച്ചധികം മേക്കപ് ചെയ്യുന്നതു കാണുമ്പോൾ തന്നെ അമ്മയ്ക്കു പിടികിട്ടും. അതൊക്കെ ബ്രേക്കപ് ആയെങ്കിലും പ്രണയത്തിലും ജീവിതത്തിലും ചില പാഠങ്ങൾ പഠിച്ചത് ആ അനുഭവങ്ങളിൽ നിന്നാണ്.
എനിക്കിഷ്ടം പാർട്ടി പേഴ്സണെയല്ല, ഫാമിലി മാൻ ആണ്. പരസ്പരം നന്നായി മനസ്സിലാക്കുന്ന, ബഹുമാനിക്കുന്ന ഒരാൾ. എന്നെന്നും കൂടെ നിൽക്കുമെന്നു തോന്നുന്ന മനസ്സിനിണങ്ങിയ ഒരാളെ കണ്ടാൽ ഉറപ്പായും പ്രണയിക്കും. അതല്ലാതെ സിറ്റുവേഷൻഷിപ് ഒന്നും പറ്റില്ല. പ്രപ്പോസൽസ് വരുന്നുണ്ട്, ചില ഫോട്ടോയൊക്കെ അച്ഛൻ കാണിക്കും. ചിലർ ഇൻസ്റ്റഗ്രാമിൽ മെസേജ് അയയ്ക്കും. അ തിനൊന്നും മറുപടി പോലും അയയ്ക്കാറില്ല.
തിരുവനന്തപുരത്തുള്ള അമ്മൂമ്മ കാണുമ്പോഴൊക്കെ ചോദിക്കും, ‘എന്റെ കണ്ണടയും മുൻപു കല്യാണം കാണാനൊക്കുമോ...’ സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുമ്പോ ൾ, സ്വയം തീരുമാനമെടുത്തു കല്യാണത്തിലേക്കു നീങ്ങുന്നതാണു നല്ലത്. അല്ലെങ്കിൽ നാളെ മക്കൾക്കു പോലും നമ്മളെ വിലയുണ്ടാകില്ല.
‘മച്ചാന്റെ മാലാഖ’യിലെ പോലെ ടോക്സിക് ആകില്ല അല്ലേ ?
കുറച്ചു പൊസസീവ് ആകുമെങ്കിലും ടോക്സിക് ആകില്ല എന്നുറപ്പ്. കൂടെ നിൽക്കുന്ന ആൾക്കു വേണ്ടി കിഡ്നിയല്ല, ഹൃദയം വരെ കൊടുക്കും.
അച്ഛന്റെയും അമ്മയുടെയും ജീവിതമാണ് എന്റെ ടെക്സ്റ്റ് ബുക്. അവർ പരസ്പരം ഒച്ചയിൽ സംസാരിക്കുന്നതു പോലും ഞാനും പാറുവും (അനിയത്തി അകിയ) കണ്ടിട്ടില്ല. പരസ്പര ബഹുമാനമാണു വിവാഹത്തിൽ പ്രധാനം.
പുതിയ സിനിമകളെ കുറിച്ചു പറയൂ...
പുതിയ രണ്ടു സിനിമകളുണ്ട്, ഗോകുൽ സുരേഷ് ഗോപിയും റഹ്മാനും ഇന്ദ്രൻസ് ചേട്ടനുമൊക്കെയുള്ള എതിരേയും, പിന്നെ പേരിടാത്ത ഒരു ചിത്രവും. രണ്ടും ഷൂട്ടിങ് കഴിഞ്ഞു. രസമുള്ള രണ്ടു കഥകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്, അടുത്ത മാസം ഷൂട്ടിങ് തുടങ്ങും.