Thursday 13 September 2018 05:08 PM IST

സ്പിൽബർഗ് ചിത്രത്തിൽ അഭിനയിച്ചിരുന്നെങ്കിൽ കരിയർ തന്നെ മറ്റൊന്നാകുമായിരുന്നു; എം ആർ ഗോപകുമാർ

V R Jyothish

Chief Sub Editor

gopakumar ഫോട്ടോ: ബേസിൽ പൗലോ

തലമുടി നന്നായി വെളുത്തു. കവിളുകൾ തു ടുത്തു. അൽപ്പം കൂടി തടിച്ചു. എങ്കിലും ഇരട്ട ക്കുഴൽ തോക്ക് ചാരി വച്ച  കസേരയ്ക്കടുത്ത് തുണി സഞ്ചിയും പിടിച്ചുകൊണ്ടുള്ള ആ ഇരിപ്പു ണ്ടല്ലോ? മലയാളിയുടെ മനസ്സിൽ പതിഞ്ഞിട്ടുള്ള ആ ഇരിപ്പ്. അതിനുമാത്രം ഇപ്പോഴും മാറ്റമൊന്നുമില്ല; വി ഷാദവും വിധേയത്വവും വഴിഞ്ഞൊഴുകുന്ന ആ  മുഖഭാവത്തിനും മാറ്റമൊന്നുമില്ല.


‘വനിത’യ്ക്കുവേണ്ടി തൊമ്മിയായി വേഷപ്പകർച്ച നടത്തുകയായിരുന്നു എം. ആർ. ഗോപകുമാർ. തിരുവനന്തപുരത്ത് ജഗതിയിലുള്ള പഴയൊരു വീടാണ് ലൊക്കേഷൻ. സിനിമയിൽ തൊമ്മിയുടേതിന് സമാനമായ വീട്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം െചയ്ത ‘വിധേയൻ’ പുറത്തു വന്നിട്ട് 25 വർഷമായി. മമ്മൂട്ടി വില്ലനായി അഭിനയിച്ച ആ സിനിമയിൽ െെടറ്റിൽ റോളായ ‘വിധേയ’നായി എം. ആർ. ഗോപകുമാർ. സിനിമയിലും നാടകത്തിലും സീരിയലുകളിലും ഒരുപോലെ സജീവമായ ഗോപകുമാർ അഭിനയജീവിതത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്നു; അധികമാരും അറിഞ്ഞില്ലെങ്കിലും.


‘‘സ്നേഹമുള്ളവരൊക്കെ പറയും, ചന്ദ്രനെപ്പോലെ െതളിച്ചവും മങ്ങലുമുള്ള ജീവിതമാണ് എന്റേതെന്ന്. വളരെ ശരിയാണ്. ഭാഗ്യവും നിർഭാഗ്യവുമൊക്കെ മാ റി മാറി വരും. അടൂർ സാറിന്റെ സിനിമയിൽ നല്ലൊരു വേഷം കിട്ടി എന്ന ഭാഗ്യം. സ്പിൽബെർഗിന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞില്ല എന്ന നിര്‍ഭാഗ്യം. ഇതു രണ്ടും മാത്രമാണ് പുറത്തറിയുന്നത് എന്നാൽ അതല്ലാത്ത ഒത്തിരി ഭാഗ്യവും നിർഭാഗ്യവും എന്റെ ജീവിതത്തിലുണ്ട്...’ ഗോപകുമാർ സംസാരിച്ചു തുടങ്ങി.


നഷ്ടങ്ങളുടെ കഥ തുടങ്ങുന്നത് അഞ്ചാം വയസ്സിലാണെന്നു പറഞ്ഞു. അതൊരു അപൂർവതയാണല്ലോ?


എനിക്ക് അഞ്ചു വയസുള്ളപ്പോഴാണ് അപൂർവമായ ആ സംഭവം നടക്കുന്നത്. കന്യാകുമാരി ജില്ലയിലെ തിരുവട്ടാറാണ് ജന്മസ്ഥലം. ഒരു ദിവസം രാവിലെ  ഞങ്ങ ൾ അറിയുന്നു, നാളെ മുതൽ ആ സ്ഥലം കേരളമല്ല ത മിഴ്നാടാണ് എന്ന്. ഒരു ദിവസം െകാണ്ട് തമിഴനാട്ടുകാരായി മാറുന്ന അവസ്ഥ. അതിന്‍റെ ആഘാതം ഇന്നും പേറുന്നവർ ഞങ്ങളുടെ നാട്ടിലുണ്ട്.     
രാഷ്ട്രീയകാരണങ്ങളാലായിരുന്നു കന്യാകുമാരി ജില്ല കേരളത്തിനു നഷ്ടപ്പെട്ടത്. ഒരിക്കലും തമിഴ്നാടിന്റെ ഭാഗം ആകേണ്ടതായിരുന്നില്ല ആ ജില്ല. അതോടെ അവിടുത്തെ മലയാളികൾ അന്യരായി. അവരുടെ സം സ്കാരം, ജീവിതരീതി, ഭൂമിശാസ്ത്രം, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ ഒക്കെ നഷ്ടപ്പെട്ടു. ആ നഷ്ടങ്ങൾ ഇപ്പോൾ ഏറെക്കുറെ പൂർണമായി എന്നു പറയാം. പ ഴയ തലമുറ മാത്രം എല്ലാം സഹിച്ച് അവിെട കഴിയു ന്നു. പിന്നീടു കുറച്ചുപേർ തിരുവനന്തപുരത്തേക്ക് താമസം മാറി. അക്കൂട്ടത്തിൽ ഞങ്ങളുമുണ്ടായിരുന്നു. മാർ ഇവാനിയോസ് കോളജിൽ എം. കോമിന് ചേർന്നു. അന്ന് അവിടെ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു ജഗതി ശ്രീകുമാർ. പിന്നെയൊരു സിനിമാക്കാരനുണ്ടായിരുന്നത് രവി വള്ളത്തോൾ.

gop


പല നടന്മാരെയും പോലെ സ്കൂൾ നാടകങ്ങളിലൂടെയാകും നാടകരംഗത്തേക്ക് വരുന്നത്?


ആറാംക്ലാസു മുതൽ പതിനൊന്നാം ക്ലാസുവരെ പഠിച്ച ത് കമുകറയുെട സ്കൂളിലാണ്. എന്റെ അച്ഛൻ അ വിടെ അധ്യാപകനായിരുന്നു. നാടകവും ചലച്ചിത്രഗാ നവുമൊക്കെയായി ഒരു കലാന്തരീക്ഷം അവിടെ ഉണ്ടായിരുന്നു. എന്നിൽ കലയുടെ വിത്തുകൾ വീ ണത് തിരുവട്ടാർ ഹൈസ്കൂളിന്റെ മുറ്റത്ത് കെട്ടിയ പന്തലിലായിരുന്നു. സ്കൂൾ വാർഷികത്തിന് എല്ലാ കൊല്ലവും രണ്ടു നാടകമുണ്ടാകും. വിദ്യാർഥികൾ അവതരിപ്പിക്കുന്നതും അധ്യാപകർ അവതരിപ്പിക്കുന്നതും. അധ്യാപകരുടെ നാടകസംഘത്തിൽ പ്രധാനനടൻ അ ച്ഛനായിരുന്നു. ഒരിക്കൽ അവർ ‘മൃഗം’ എന്ന നാടകം അവതരിപ്പിച്ചു. അതില്‍ ഞാൻ അഭിനയിച്ചു. അങ്ങനെ അച്ഛന്റെ സംവിധാനത്തിലാണ് അഭിനയത്തിന്‍റെ ആദ്യ ചുവട്.


മാർത്താണ്ഡത്ത് കോളജിൽ പഠിക്കുന്ന കാലത്തും നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, എന്നെ ഡോക്ടറാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഒരുപാടു ശ്രമിച്ചെങ്കിലും മെഡിക്കൽ കോളജിൽ അഡ്മിഷൻ കിട്ടിയില്ല. അതു  വലിയ ഭാഗ്യമായെന്നു പിന്നീടു തോന്നിയിട്ടുണ്ട്.


പഠിക്കാൻ വേണ്ടി സമരം ചെയ്തതും ഇക്കാലത്തായിരുന്നോ?


വിദ്യാർഥികൾ പഠിപ്പ് മുടക്കി സമരം െചയ്യുമ്പോൾ പഠിക്കാൻ വേണ്ടി സമരം ചെയ്തിട്ടുള്ള ആളാണു ഞാൻ. നാഗർകോവി ൽ പയനിയർ കോളജിൽ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് തമിഴ്നാട്ടിൽ ഹിന്ദി വിരുദ്ധസമരം നടക്കുന്നത്. ഹിന്ദി പഠിക്കി ല്ലെന്ന് തമിഴ്നാട്ടുകാർ. ഹിന്ദി പഠിക്കണമെന്ന് ഞങ്ങൾ. അങ്ങ നെ സമരം നടന്നു കൊണ്ടിരുന്നപ്പോൾ വീട്ടിലേക്കൊരു ടെല ഗ്രാം. അച്ഛനോട് എത്രയും പെട്ടെന്ന് കോളജിലെത്തണം എന്നായിരുന്നു അതിന്‍റെ  ഉള്ളടക്കം.


അച്ഛൻ കോളജില്‍ വന്നു ചോദിച്ചു, ‘ഒരു വിഷയം പഠിക്കണം എന്നു പറഞ്ഞുകൊണ്ടല്ലേ മകൻ സമരം ചെയ്തത്. അല്ലാതെ പഠിക്കില്ല എന്നു പറഞ്ഞല്ലല്ലോ? ഇതെങ്ങനെയാണ് അനീതിയാവുന്നത്? ഇത് അനീതിയാണെങ്കിൽ നിങ്ങൾ അവനെ പിരിച്ചു വിടൂ.’ എന്നെ പക്ഷേ, പിരിച്ചുവിട്ടില്ല. പിന്നീടു നല്ല മാർക്കു വാങ്ങിയാണ് ഡിഗ്രി പാസായത്.


നാടകത്തിലും സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായി നിൽക്കുന്ന ഇതുപോലെ ഒരാളുണ്ടാകില്ല?


നാടകങ്ങളിൽ തുടങ്ങി സീരിയലിലൂടെ സിനിമയിലേക്ക് അ ങ്ങനെയായിരുന്നു വളർച്ച. തികച്ചും യാദൃച്ഛികമായാണ് അമച്വർ നാടകങ്ങളിലെത്തിയത്. ഒരു നാടകമത്സരത്തിനു റിഹേഴ്സല്‍ നടക്കുമ്പോള്‍ അഭിനയിക്കുന്ന ഒരാൾക്ക് അ ത്യാവശ്യമായി നാട്ടിലേക്കു പോകേണ്ടി വന്നു. അങ്ങനെ ഡ മ്മിയായി ഞാൻ അഭിനയിച്ചു. അയാൾക്ക് പക്ഷേ, മത്സരദിവസം തിരിച്ചെത്താൻ കഴിഞ്ഞില്ല. അങ്ങനെ പകരക്കാരനായി ഞാൻ അരങ്ങേറി. ആ നാടകത്തിന് സമ്മാനവും കിട്ടി. അത് മറ്റൊരു അപൂർവ ഭാഗ്യം.


പി ആൻഡ് ടി ഓഫിസിൽ ജോലി കിട്ടിയതു കൊണ്ടാണ് യഥാർത്ഥത്തിൽ  എനിക്കു നടനാകാൻ കഴിഞ്ഞത്. കടമ്മനിട്ട രാമകൃഷ്ണൻ അന്ന് അവിെടയുണ്ട്. അദ്ദേഹം അവിടെ ഒരു റിക്രിയേഷൻ ക്ലബ് ഉണ്ടാക്കി. എല്ലാ മാസവും പുസ്തകങ്ങൾ വായിച്ചു ചർച്ച ചെയ്തു. നാടകം കളിച്ചു. മത്സരങ്ങൾ സംഘടിപ്പിച്ചു. അങ്ങനെ ആകെയൊരു കലാന്തരീക്ഷം.


മാത്രമല്ല അന്നു കടമ്മനിട്ടയെ കാണാൻ വേണ്ടി പ്രമു  ഖരുടെ വലിയൊരു നിര തന്നെയുണ്ടായിരുന്നു. ഒ.വി. വിജ യൻ, അയ്യപ്പണിക്കർ, അരവിന്ദൻ, അടൂർ, നരേന്ദ്രപ്രസാദ്, ഭരത് ഗോപി, മുരളി, അങ്ങനെ ഒരുകൂട്ടം പേര്‍. അന്നെനിക്കൊരു ലാംബി സ്കൂട്ടറുണ്ട്. അതുകൊണ്ട് കടമ്മനിട്ടയുടെ സാരഥിയും ഞാനായിരുന്നു. ഞങ്ങൾ ഒരുപാട് യാത്ര െചയ്തി ട്ടുണ്ട്.


മുരളി, നരേന്ദ്രപ്രസാദ്, അലിയാർ തുടങ്ങി പിന്നീട് സിനി മയിൽ സജീവമായ പലരും സഹയാത്രികരായിരുന്നല്ലോ?


മുരളിയാണ് ഞങ്ങൾക്കിടയിൽ നിന്ന് ആദ്യം സിനിമയിലെത്തുന്നത്. നിരൂപണരംഗത്ത് സജീവമായി നിന്ന സമയത്താണ് നരേന്ദ്രപ്രസാദ് നാടകത്തിലേക്കു തിരിയുന്നത്. നാട്യഗൃഹം എന്ന നാടകവേദി ഉണ്ടാക്കി. സിനിമയിലേക്ക് പ്രസാദ് വന്നത് യാദൃച്ഛികമായാണെങ്കിലും ഇതൊക്കെ അതിന്റെ അരങ്ങൊരുക്കമായിരുന്നു.


ജനപ്രിയസിനിമകളിൽ അധികം കാണാറില്ലല്ലോ?


ഐ. വി. ശശി സംവിധാനം െചയ്ത ‘അനുഭൂതി’ എന്ന സിനിമ യിൽ അഭിനയിച്ചിട്ടുണ്ട്. ഒടുവിൽ ഉണ്ണികൃഷ്ണനു സമയം ഇല്ലാത്തതു കൊണ്ട് എന്നെ വിളിക്കുകയായിരുന്നു. ഷൂട്ടിങ് തുടങ്ങി ആദ്യത്തെ മൂന്നു ദിവസം ഐ.വി.ശശി എന്നോടു സംസാരിച്ചില്ല. നാലാം ദിവസം അദ്ദേഹം എന്നോടു പഞ്ഞു: ‘നിങ്ങൾ ഒരു ഭീകരനാണെന്നാണല്ലോ പൊതുവെയുള്ള സം സാരം. പക്ഷേ, നിങ്ങളെ നേരിട്ടു കണ്ടപ്പോൾ അങ്ങനെയല്ലല്ലോ?’ ഞാൻ പറഞ്ഞു, ‘ആൾക്കാർ പറയുന്നതൊക്കെ നമുക്ക് തടയാൻ പറ്റുമോ? നിങ്ങൾ മൂന്നു ദിവസമായി എന്നെ കാണുന്നില്ലേ? ഇതാണു ഞാൻ. ഇതു മാത്രമാണു ഞാൻ.’

സിനിമ എന്നു പറയുന്നത് നമ്മൾ ഉദ്ദേശിക്കുന്ന രീതിയല്ല. ‘പുലിമുരുകനി’ൽ അഭിനയിക്കുമ്പോൾ ചില ആൾക്കാർ എ ന്നോടു ചോദിച്ചു; ‘നിങ്ങൾ കച്ചവടസിനിമകളിൽ അഭിനയിക്കുമോ? നിങ്ങൾ പൊതുവെ അവാർഡ് സിനിമകളിലും ബുദ്ധിജീവി സിനിമകളിലും മാത്രമേ അഭിനയിക്കൂ എന്നാണു പൊതുവെയുള്ള ധാരണ’.
ഞാൻ പറഞ്ഞു ‘എനിക്കു പറ്റുന്ന കഥാപാത്രമാണെങ്കി ൽ ആരു വിളിച്ചാലും പോകും.’ പക്ഷേ, അങ്ങനെയല്ല ഇൻ ഡസ്ട്രിയിൽ എന്നെക്കുറിച്ചുള്ള ധാരണ. അടൂർ, സ്പിൽബെ ർഗ് ഇങ്ങനെയുള്ളവരുടെ സിനിമയിൽ മാത്രം അഭിനയിക്കാന്‍ നടക്കുന്നയാള്‍ എന്നാണ്.

gp


ആരും നമ്മളെ  അഭിനയിക്കാൻ വിളിക്കരുത് എന്ന് ആഗ്രഹമുള്ള ചിലരാണ് നമ്മളെ ഇങ്ങനെ വലിയ സംഭവമാക്കുന്നത്. അല്ലാതെ സ്േനഹം കൊണ്ടൊന്നുമല്ല.
‘പുലിമുരുകനാ’ണ് അടുത്തകാലത്ത് ശ്രദ്ധിക്കപ്പെട്ട സിനിമ. ജോലി കിട്ടിയ സമയത്ത് ഞങ്ങൾ കുടുംബസമേതം മുടവൻ മുഗളിലേക്ക് താമസം മാറി. ഞാൻ രാവിലെ സ്കൂട്ടറിൽ വ  രുമ്പോൾ രണ്ട് പയ്യന്മാർ സ്കൂളിൽ പോകാൻ വേണ്ടി ബസ് കാത്തു നിൽക്കുന്നുണ്ടാകും. അനുജനും ജ്യേഷ്ഠനുമാണ്. ജ്യേഷ്ഠൻ മുടി പറ്റേ വെട്ടി എക്സിക്യൂട്ടീവ് സ്റ്റൈലിൽ, അ നുജൻ മുടി നീട്ടി വളർത്തി ഒരു ഹിപ്പി സ്റ്റൈലിൽ. എല്ലാ ദിവസവും കാണുന്നത് കൊണ്ട് ഞാൻ അന്വേഷിച്ചു ആ കുട്ടികൾ ആരാണെന്ന്. എന്റെ സഹോദരി അന്ന് എംഎയ്ക്കു പഠിക്കുകയാണ്. അവളാണു പറഞ്ഞത് സെക്രട്ടറിയേറ്റി ൽ ജോലിയുള്ള വിശ്വനാഥൻസാറിന്റെ മക്കളാണ്.


ആ കൊച്ചുപയ്യൻ ബസിൽ കയറിയാൽ ഭയങ്കര ബഹള മാണ്. കൂക്കുവിളിയും വർത്തമാനവുമൊക്കെയായി. പിന്നീട് പലപ്പോഴും ആ പയ്യനെ ഞാൻ കണ്ടിട്ടുണ്ട്. ഒരുമിച്ച് അഭിന യിച്ചിട്ടുണ്ട്. ‘പുലിമുരുകനി’ലെ മൂപ്പനായി ‘േകട്ടറിവിനേക്കാ ള്‍ വലുതാണ് മുരുകനെന്ന സത്യം’ എന്ന ഡയലോഗ് പറയുമ്പോൾ ആ പയ്യൻ തൊട്ടടുത്തുണ്ട്. ഒരു കള്ളച്ചിരിയോടെ. അന്നേരം ഞാൻ ആ പഴയ വികൃതിച്ചെറുക്കനെ മാത്രമാണോ ർത്തത്, വിശ്വനാഥൻ സാറിന്റെ ഇളയമകൻ ലാലിനെ.   


‘വിധേയൻ’ ഇരുപത്തിയഞ്ചു വർഷമാകുന്നു? അതു പോലൊരു സിനിമ പിന്നീട് കിട്ടിയിട്ടുണ്ടോ?


എല്ലാക്കാലത്തേക്കുമുള്ള സിനിമയാണ് ‘വിധേയൻ’. പട്ടേല ർമാര് നമ്മളെ ഭരിക്കുകയും നമ്മളിങ്ങനെ തൊമ്മിമാരായി ജീവിക്കുകയും ചെയ്യുന്നു. കൊമ്പൻമീശയും ഇരട്ടക്കുഴൽ തോക്കുമൊന്നും ഇല്ലെങ്കിലും പട്ടേലരുടെ മനോഭാവം തന്നെയാണ് എന്നും അധികാരി വർഗത്തിന്. അതുകൊണ്ട് ഈ സിനിമയ്ക്ക് എല്ലാ കാലത്തും പ്രാധാന്യമുണ്ട്.


വിധേയന്റെ ഷൂട്ടിങ്ങിനിടയിലുണ്ടായ ഒരു അനുഭവം പ റയാം. എന്റെ വീടായി കാണിക്കുന്നത് ഒരു യഥാർഥ അടി യാന്‍ താമസിക്കുന്ന വീടാണ്. പട്ടേലരെപ്പോലെ ഒരാളാണ് അതിന്റെ ഉടമസ്ഥൻ. ഷൂട്ടിങ്ങിന് വീട് വാടകയ്ക്കു തന്നിരി ക്കുന്നു. രാവിലെ ഷൂട്ടിങ് തുടങ്ങി. മമ്മൂട്ടിയുണ്ട് സെറ്റിൽ. ഉച്ച യായപ്പോൾ വീടിനകത്തു നിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ. അടിയാന്‍റെ കുഞ്ഞാണ്. കാരണം അന്വേഷിച്ചപ്പോഴാണ് അ റിയുന്നത് രണ്ടു ദിവസമായി ആ വീട്ടിൽ ആഹാരമൊന്നും വച്ചിട്ടില്ല, ഉടമസ്ഥൻ പട്ടേലർ വാടകയ്ക്ക് കൊടുത്തിരിക്കുന്നതു കൊണ്ട് രാത്രി ഷൂട്ടിങ് കഴിഞ്ഞ് ഞങ്ങൾ പോകുമ്പോൾ മാത്രമേ അവർക്ക് അവിടെ പ്രവേശനമുള്ളു.


ചില ദിവസങ്ങളിൽ രാത്രി രണ്ടു മണി വരെ ഷൂട്ടിങ് തുട രും. അപ്പോഴൊക്കെ ആ പാവങ്ങൾ വീടിനു പുറത്താണ്. ഈ സംഭവം അറിഞ്ഞപ്പോൾ ഞങ്ങൾക്ക് വലിയ വിഷമം ആയി. അവിടെയുള്ള എല്ലാവർക്കും ആഹാരം കൊടുക്കാൻ അടൂർ സാർ പറഞ്ഞു.


സ്പിൽബർഗിന്റെ സിനിമയിൽ അഭിനയിക്കാൻ കഴിയാത്തതിൽ ഇപ്പോഴും നിരാശയുണ്ടോ?


നിരാശയുണ്ടായിരുന്നു. ഇപ്പോഴില്ല. േകവലം വിസ പ്രശ്ന  ങ്ങ ൾ കൊണ്ടാണ് ആ നഷ്ടം ഉണ്ടായത്. അതിൽ അഭിനയിക്കാൻ കഴിഞ്ഞെങ്കിൽ ഒരുപക്ഷേ, കരിയർ വേറൊന്നായി മാറിയേനേ. കൂടുതൽ നിരാശ അന്നും തോന്നിയിട്ടില്ല. ഇന്നുമില്ല. എന്നാൽ എന്നെ സംബന്ധിച്ച് ഏറ്റവും വലിയ ദുഃഖം, ആദ്യ സിനിമയാണ്. ഞാൻ നാടകവും ടെലിഫിലിമും ഒക്കെയായി നടക്കുന്ന സമയത്ത് ആദ്യമായി സിനിമയിലേക്കു വിളിക്കുന്നത് സുരേഷ് ഉണ്ണിത്താനാണ്. അദ്ദേഹത്തിന്റെ ‘ആർദ്രം’ എന്ന സിനിമ.

go


ഞാൻ ചെന്നു. നല്ലൊരു വേഷമാണ്. ആദ്യ ദിവസം ഷൂട്ടിങ് ഭംഗിയായി കഴിഞ്ഞു. രണ്ടാമത്തെ ദിവസം എന്നെ വിളിക്കാൻ സെറ്റിൽ നിന്നു വണ്ടി വീട്ടിൽ വന്നു. കുളി കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ അച്ഛൻ പുറത്തിരുന്നു പത്രം വായിക്കുകയാണ്. െറഡിയായി വന്നു നോക്കിയപ്പോൾ അച്ഛന്റെ ഇരുപ്പ് അ   ത്ര പന്തിയല്ലെന്നു തോന്നി. വിളിച്ചിട്ട് അനങ്ങുന്നില്ല. അച്ഛൻ ശരിക്കും മരിച്ച് ഇരിക്കുകയായിരുന്നു. അങ്ങനെ ആദ്യ സിനിമ മുടങ്ങി. അത്രത്തോളം ദുഃഖം പിന്നീട് ഒരു സംഭവത്തിലും ഉ ണ്ടായിട്ടില്ല.


ഇ‍ഞ്ചോടിഞ്ച് പോരാട്ടത്തിലാണ് േദശീയ അവാർഡ് ന ഷ്ടമായതെന്നു കേട്ടിട്ടുണ്ട്?


േദശീയ അവാർഡ് കൊടുക്കുന്നത് സിനിമയിൽ നായകവേ ഷം അഭിനയിക്കുന്നവർക്കാണ്. ‘വിധേയൻ’ അവാർഡിന് അ യച്ചപ്പോൾ മമ്മൂട്ടിയും ഞാനും നായകന്മാർ എന്നാണ് അടൂർ സാർ എഴുതിയത്. അങ്ങനെയാണ് മികച്ച നടന്മാരുടെ അ വസാന ലിസ്റ്റിൽ ഞങ്ങൾ രണ്ടുപേരും ഇടം പിടിച്ചത്.

എന്നാൽ മമ്മൂട്ടിക്ക് ‘പൊന്തൻമാട’യുെട ആനുകൂല്യം കൂടിയുണ്ടായിരുന്നു. ദേശീയ അവാർഡ് കിട്ടാത്തതു കൊണ്ട് നിരാശയൊന്നും തോന്നിയില്ല. മാത്രമല്ല മമ്മൂട്ടിക്കാണ് അവാർഡ് എന്നതു കൊണ്ട് സന്തോഷവും തോന്നി. മമ്മൂട്ടി നിർമിച്ച ‘ജ്വാലയായ്’ എന്ന സീരിയലി‍ൽ ഞാൻ പിന്നീട് അഭിനയിക്കുകയും ചെയ്തു.


പുറത്തുള്ളവർക്കു പോലും നിർഭാഗ്യവാനാണെന്നു തോന്നും താങ്കളുടെ ജീവിതം കാണുമ്പോൾ. അങ്ങനെ തോന്നുന്നുണ്ടോ?


ഇന്ദിരാദേവി, എന്റെ ഭാര്യ, നിഴൽപോലെ കൂടെയുണ്ട്.   മകൾ സൗമ്യ മെഡിക്കൽ രംഗത്തും മകൻ ശ്രീജിത് െഎടിയിലും ജോലിചെയ്യുന്നു. ജീവിതത്തെ ആകെ നോക്കുമ്പോൾ ഒട്ടും നിരാശയില്ല.


െചറിയ സന്തോഷങ്ങളിൽ ഒരുപാട് ആഹ്ലാദിക്കുന്നവരാണ് ചെറിയ നഷ്ടങ്ങളിൽ ഒരുപാട് ദുഃഖിക്കുന്നത്. രണ്ടിനും ഒരു പരിധി ഞാൻ നിശ്ചയിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് കിട്ടിയതെല്ലാം കൂടുതലാണ് എന്ന ചിന്തയാണ് എനിക്ക് അന്നും ഇന്നും.