Friday 16 October 2020 02:58 PM IST

‘മുഖം പോലും കഴുകാതെ അമ്മയുടെ പഴയ സാരിയുടുത്തുള്ള ഫോട്ടോ അയയ്ക്കാൻ പറഞ്ഞു’; കുട്ടി ടീച്ചറായ കഥ പറഞ്ഞ് നയന

Roopa Thayabji

Sub Editor

nayana

‘മണിയറയിലെ അശോകനി’ൽ തെങ്ങിൻതൈ പ്രപ്പോസൽ നടത്തി റാണി ടീച്ചറായി കൈയടി നേടിയ നയന എൽസയുടെ വിശേഷങ്ങൾ

തെങ്ങ് ചതിക്കില്ല...

ഈ പഴഞ്ചൊല്ല് ഏറ്റവും ഗുണമായത് എന്റെ കാര്യത്തിലാണെന്നു പറയാം. ‘മണിയറയിലെ അശോകനി’ലെ തെങ്ങിൻതൈ കൊടുത്തുള്ള പ്രപ്പോസൽ സീൻ കേട്ടപ്പോൾ മുതൽ വളരെ എക്സൈറ്റഡായിരുന്നു. അങ്ങനെയൊരു പ്രപ്പോസൽ നമ്മൾ കേൾക്കുന്നതു പോലും ആദ്യമായിട്ടല്ലേ.
സിനിമ ഷൂട്ട് ചെയ്യുമ്പോൾ തിയറ്റർ റിലീസായിരുന്നു എല്ലാവരുടെയും മനസ്സിൽ. ലോക്‌ഡൗൺ വന്നതോടെ കുറച്ചു വിഷമം തോന്നിയെങ്കിലും ഓണം റിലീസായി    സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ വന്നു. ട്രോളുകളിലും മീമുകളിലും തെങ്ങു നിറയുന്നതു കണ്ടപ്പോൾ ഡബിൾ ഹാപ്പിയായി. ‘സ്ഫടിക’ത്തിലെ ചാക്കോമാഷ് മകനു പകരം മുറ്റത്തു നട്ട പതിനെട്ടാം പട്ട തെങ്ങിനു ശേഷം ഇതാ, എന്റെ തെങ്ങിൻ തൈയും ഹിറ്റായി.

കുട്ടി ടു ടീച്ചർ...

‘ജൂണി’ലെ കുഞ്ഞിയാകാൻ വിളിച്ചപ്പോൾ നാടൻ സ്കൂൾകുട്ടി ലുക്ക് ചേരുമോ എന്ന് കൺഫ്യൂഷനായിരുന്നു. അന്നുവരെ ചുരിദാറൊന്നും ഞാൻ ഉപയോഗി    ച്ചിട്ടേ ഇല്ല, ജീൻസും ടോപ്പുമാണ് സ്ഥിരം വേഷം. എനിക്കും കുഞ്ഞിക്കും തമ്മിൽ സ്വഭാവത്തിൽ മാത്രമേ സാമ്യമുള്ളൂ. എപ്പോഴും വാ തോരാതെ വർത്തമാനം പറഞ്ഞു നടക്കുന്നതാണ് എന്റെയും ശീലം. ആ സിനിമയിൽ 15 വയസ്സ് മുതല്‍ 24 വയസ്സു വരെയുള്ള മൂന്നു ഗെറ്റപ്പുകളുമുണ്ട്, ക്ലൈമാക്സിൽ അഭിനയിക്കുന്നത് ഗർഭിണിയായുമാണ്.
കട്ടിക്കണ്ണട വച്ച ആ ലുക്കിന് വേണ്ടി എന്നും മുടി കേ ൾ ചെയ്യുമായിരുന്നു. ‘ജൂണി’ൽ പ്ലസ്ടു കുട്ടിയായാണ് വന്നതെങ്കിൽ അടുത്ത സിനിമയിൽ ടീച്ചറാകാനുള്ള ഭാഗ്യമല്ലേ കിട്ടിയത്, എന്താ ലേ...

അമ്മയുടെ സാരി...

‘ജൂണി’നു ശേഷമാണ് ‘അശോകനി’ ലേക്ക് വിളി വന്നത്. റാണി ടീച്ചറിന് നീണ്ട മുടിയും, മേക്കപ് ഇല്ലാത്ത, പുരികം പോലും ത്രെഡ് ചെയ്യാത്ത ലുക്കുമൊക്കെ ആണ് ഉള്ളത്. ഒരു ദിവസം രാവിലെ സംവിധായകൻ ഷംസു സയ്ബ വിളിച്ചു. വേഗം എഴുന്നേറ്റ് മുഖം പോലും കഴുകാതെ അ മ്മയുടെയോ അമ്മൂമ്മയുടെയോ പഴയ സാരിയുടുത്തുള്ള ഫോട്ടോ അയയ്ക്കാൻ പറഞ്ഞു.
ആ ഫോട്ടോ കണ്ടിട്ടാണ് എന്നെ ഫിക്സ് ചെയ്തത്. സാരിയുടുത്ത ലുക്കിൽ പക്വത തോന്നിപ്പിക്കാൻ വേണ്ടി കുറച്ച് വണ്ണവും പിന്നീട് കൂട്ടി.

വിശദമായ വായന വനിത ഒക്ടോബർ ആദ്യ ലക്കത്തിൽ