‘ഈ ദീപാവലി വ്യത്യസ്തമായി, നമ്മുടെ ഉളളിലും ചുറ്റിലും എപ്പോഴും വെളിച്ചം നിലനില്‍ക്കട്ടെ’: സന്തോഷം പങ്കുവച്ച് നയന്‍താര

Mail This Article
തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിക്കൊപ്പമുള്ള ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നടി നയന്‍താര.
‘ഈ ദീപാവലി വ്യത്യസ്തമായി തോന്നി, ഊഷ്മളത, സ്‌നേഹം, എന്റെ ചുറ്റുമുളള ആളുകളില്‍ വീട് കണ്ടെത്തുന്നതിന്റെ വികാരവും. നമ്മുടെ ഉളളിലും ചുറ്റിലും എപ്പോഴും വെളിച്ചം നിലനില്‍ക്കട്ടെ, ദീപാവലി ആശംസകള്‍’.– ചിത്രങ്ങള്‍ പങ്കുവച്ച് നയന്‍താര കുറിച്ചു.
ഇത്തവണത്തെ നയന്‍താരയുടെയും കുടുംബത്തിന്റെയും ദീപാവലി ആഘോഷം ചിരഞ്ജീവിക്കൊപ്പമായിരുന്നു. പച്ച സില്‍ക്ക് സാരിയില്‍ അതീവ സുന്ദരിയായിരുന്നു താരം. പച്ച നിറത്തിലുളള കുര്‍ത്തയും പൈജാമയുമായിരുന്ന ഭർത്താവ് വിഘ്‌നേഷ് ശിവന്റെ വേഷം. മക്കളായ ഉയിരും ഉലഗും വെളള നിറത്തിലുളള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.
വെങ്കിടേഷ്, നാഗാര്‍ജുന, നയന്‍താര എന്നിവര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ചിരഞ്ജീവിയും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.