രണ്ടാമത്തെ കുഞ്ഞിന്റെ വരവറിയിച്ച് രാംചരണും ഉപാസനയും: വിഡിയോ വൈറൽ

Mail This Article
×
രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി തെലുങ്ക് സൂപ്പര്‍താരം രാംചരണും ഭാര്യ ഉപാസന കമിനേനിയും. ഉപാസന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ സന്തോഷം പങ്കുവച്ചത്.
ഈ ദീപാവലി ഇരട്ടി ആഘോഷത്തിന്റേയും സ്‌നേഹത്തിന്റേയും അനുഗ്രഹങ്ങളടേതുമായിരുന്നു എന്ന കുറിപ്പോടെ ദീപാവലി ദിനത്തില്‍ നടത്തിയ ചടങ്ങിന്റെ വിഡിയോയാണ് ഉപാസന പങ്കുവച്ചത്. ചടങ്ങിനെത്തിയവര്‍ ഉപാസനയ്ക്ക് തിലകം ചാര്‍ത്തുന്നതും അനുഗ്രഹിക്കുന്നതും വിഡിയോയില്‍ കാണാം. കുഞ്ഞിക്കാലുകളുടെ ഇമോജിക്കൊപ്പം പുതിയ തുടക്കം ആഘോഷിക്കുന്നു എന്ന വാചകത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്.
2012-ല്‍ വിവാഹിതരായ ഇരുവര്‍ക്കും 2023-ല്‍ പെണ്‍കുഞ്ഞ് പിറന്നിരുന്നു. ക്ലിന്‍ കാരയെന്നാണ് പേര്.