ADVERTISEMENT

ദീപാവലി ആഘോഷത്തിന്റെ ചിത്രത്തിൽ മോശം കമന്റിട്ടയാൾക്ക് നടൻ സൂരി നൽകിയ മറുപടി വൈറൽ.

‘എന്റെ സ്വന്തം രാജക്കൂർ (ജന്മദേശം) മണ്ണിൽ സന്തോഷത്തോടുകൂടി കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുന്നു’ എന്ന കുറിപ്പോടെ, ദീപാവലി ദിനത്തിൽ കുടുംബത്തോടൊപ്പം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന ചിത്രങ്ങൾ സൂരി എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് െചയ്തതിനു താഴെ ‘തിണ്ണയിൽ കിടന്നവന് പൊടുന്നനെ വന്നത്രെ മെച്ചപ്പെട്ട ജീവിതം’ എന്നാണ് ഒരാൾ കമന്റിട്ടത്.

ADVERTISEMENT

ഇതിനു, ‘തിണ്ണയിൽ അല്ല സുഹൃത്തേ, പല ദിവസവും രാത്രികളിൽ റോഡിൽ ഇരുന്നും ഉറങ്ങിയും ജീവിച്ചവനാണ് ഞാൻ. ആ വഴികളിലൂടെ വന്നാണ് ജീവിതത്തിന്റെ മൂല്യവും സത്യവും ഞാൻ പഠിച്ചത്. താങ്കളുടെ വളർച്ചയിൽ വിശ്വാസമർപ്പിച്ച് മുന്നേറിയാൽ വിജയം തീർച്ചയായും താങ്കളെയും തേടിവരും,’ എന്നാണ് സൂരി മറുപടി നൽകിയത്.

സൂരിയുടെ മറുപടിക്ക് സമൂഹമാധ്യമങ്ങളിൽ വലിയ കയ്യടികളാണ് ലഭിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT