കേൾക്കാനും സംസാരിക്കാനും കഴിയില്ലെന്നു യുവാവിന്റെ ആംഗ്യം, സെൽഫി എടുത്തു നൽകി അജിത് കുമാർ: വിഡിയോ വൈറൽ
Mail This Article
കേൾവിക്കും സംസാരത്തിനും പരിമിതിയുള്ള യുവാവിനൊപ്പം സെൽഫി എടുക്കുന്ന തമിഴ് സൂപ്പർതാരം അജിത് കുമാറിന്റെ വിഡിയോ വൈറൽ.
കഴിഞ്ഞ ദിവസമാണ് തിരുപ്പതി ക്ഷേത്രത്തിൽ താരം ദർശനം നടത്തിയത്. താരത്തെ കണ്ട ആവേശത്തിൽ ആരാധകർ ‘തല’ എന്നു ഉറക്കെ വിളിച്ചപ്പോൾ ‘അതുത്’ എന്നു അദ്ദേഹം ആംഗ്യത്തിലൂടെ താക്കീതു ചെയ്തു. ‘ഇത് ക്ഷേത്രമാണ്, ശബ്ദമുണ്ടാക്കരുത്’ എന്നും പറഞ്ഞു.
തുടർന്ന് മുന്നോട്ട് നടക്കുന്നതിനിടെയാണ് യുവാവ് സെൽഫി എടുക്കാൻ എത്തിയത്. തനിക്ക് കേൾക്കാനും സംസാരിക്കാനും കഴിയില്ലെന്ന് യുവാവ് ആംഗ്യം കാണിച്ചപ്പോൾ അജിത് യുവാവിന്റെ കയ്യിൽ നിന്നു ഫോൺ വാങ്ങി സെൽഫി എടുത്തു നൽകുകയായിരുന്നു. പിന്നാലെ മറ്റു ആരാധകരുടെ സെൽഫി അഭ്യർഥനകള്‍ അദ്ദഹം നിരസിച്ചു.
വിഡിയോ വൈറലായതോടെ അജിത്തിനു വലിയ കയ്യടികളാണ് ലഭിക്കുന്നത്.