ADVERTISEMENT

എഐ ഉപയോഗിച്ച് തന്റെ അശ്ലീല ഡീഫ് ഫേക്ക് വിഡിയോ സൃഷ്ടിച്ച് പ്രചരിപ്പിച്ചെന്ന് പരാതിയുമായി തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി. ഈ വ്യാജ വിഡിയോ ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമം നടന്നതായും ഇത് മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതായും ഹൈദരാബാദ് സൈബർ പൊലീസില്‍ നൽകിയ പരാതിയിൽ താരം വ്യക്തമാക്കി.

വ്യാജ വീഡിയോകളിലൂടെ തനിക്ക് അപകീർത്തി ഉണ്ടായെന്നും പൊതുസമൂഹത്തിൽ പതിറ്റാണ്ടുകളായി നേടിയെടുത്ത സൽപ്പേരിന് ഭീഷണി സൃഷ്ടിച്ചെന്നും പരാതിയിൽ പറയുന്നു. വിഡിയോ മൂന്ന് അശ്ലീല വെബ്‌സൈറ്റുകളിൽ വ്യാപകമായി പ്രചരിപ്പിച്ച് പണം സമ്പാദിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

വിഡിയോകൾ നീക്കം ചെയ്യാനും പ്രതികളെ എത്രയും വേഗം കണ്ടെത്താനും വേണ്ട നടപടികൾ സ്വീകരിക്കം. വെബ്‌സൈറ്റുകൾ പരസ്പരം വിഡിയോ ക്രോസ്-പ്രമോട്ട് ചെയ്യുകയും റീപോസ്റ്റ് ചെയ്യുകയും മിറർ ചെയ്യുകയും ചെയ്യുന്നുണ്ട്. വാണിജ്യ നേട്ടം ലക്ഷ്യമിട്ടുള്ള സംഘടിത ശൃംഖലയാണ് ഇതിനു പിന്നില്‍. വീഡിയോ വ്യക്തിപരമായും, കുടുംബത്തിനും, വേണ്ടപ്പെട്ടവർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കി, പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കി. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള സ്വകാര്യത, പ്രശസ്തി, അന്തസ്സ് എന്നീ അവകാശങ്ങളുടെ പ്രത്യക്ഷമായ ലംഘനമാണ് ഉണ്ടായതെന്നും അദ്ദേഹം പരാതിയിൽ വ്യക്തമാക്കി.

ADVERTISEMENT
ADVERTISEMENT