മാസ് ഗെറ്റപ്പിൽ ലോകേഷിന്റെ ചോരക്കളി ലോഡിങ്...‘ഡിസി’ ടൈറ്റിൽ ടീസർ ചർച്ചയാകുന്നു
Mail This Article
×
പ്രശസ്ത തമിഴ് സംവിധായകൻ ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാഥേശ്വരൻ സംവിധാനം ചെയ്യുന്ന ‘ഡിസി’ സിനിമയുടെ ടൈറ്റിൽ ടീസർ ചർച്ചയാകുന്നു.
ദേവ്ദാസ് എന്ന കഥാപാത്രമായാണ് ലോകേഷ് എത്തുന്നത്. മുഖത്തും കൈകളിലും നിറയെ രക്തവുമായി, കയ്യിൽ കത്തിയുമേന്തി, പരുക്കൻരൂപത്തിലാണ് ലോകേഷ് എത്തുന്നത്.
ചിത്രം നിർമിക്കുന്നത് സൺ പിക്‌ചേഴ്‌സാണ്. ഈ ഗ്യാങ്സ്റ്റർ ആക്‌ഷൻ എന്റർടെയ്നറിൽ വാമിഖ ഗബ്ബിയാണ് നായിക. സംഗീതസംവിധാനം അനിരുദ്ധ് രവിചന്ദർ. 2026-ൽ ചിത്രം തിയറ്ററുകളിലെത്തും.