ADVERTISEMENT

പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ ചിത്രത്തിന്റെ അനൗൺസ്മെൻറ് ടീസറുമായി ഷാരൂഖ് ഖാന്‍. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിങ്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ റിവീല്‍ വിഡിയോ ഇതിനോടകം വൈറലാണ്.

ചോര തെറിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാകും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് താരം.

ADVERTISEMENT

മകള്‍ സുഹാനാ ഖാനും ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം പ്രധാനവേഷത്തിലെത്തുന്നുണ്ട്. ദീപികാ പദുക്കോണ്‍, അഭിഷേക് ബച്ചന്‍, റാണി മുഖര്‍ജി, അനില്‍ കപൂര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. 1994 - ല്‍ റിലീസായ ഫ്രഞ്ച് ക്ലാസിക് ‘ലിയോണ്‍: ദി പ്രൊഫഷണല്‍’ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് കിങ് ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ADVERTISEMENT
ADVERTISEMENT