പൊങ്കൽ ആഘോഷമാക്കാൻ ദളപതി വരുന്നു: ‘ജനനായകന്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു
Mail This Article
വിജയ്‍യെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകന്‍’ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി ഒൻപതിന് പൊങ്കൽ റിലീസ് ആയി തിയറ്ററുകളിലെത്തും.
അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. വെങ്കട്ട് കെ. നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയയുമാണ് സഹനിർമാണം.
ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്‌ഷന്‍: അനിൽ അരശ്, ആർട്ട്: വി സെൽവ കുമാർ, എഡിറ്റിങ്ങ് പ്രദീപ് ഇ രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്സ് : അറിവ്, കോസ്റ്റിയൂം : പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ : ഗോപി പ്രസന്ന, മേക്കപ്പ് : നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ : വീര ശങ്കർ.