എല്ലാം ഉറപ്പിച്ചു, നറുക്ക് വീണത് സുന്ദറിന്! രജനീകാന്തിനെ നായകനാക്കി കമൽഹാസൻ നിർമിക്കുന്നു
Mail This Article
രജനീകാന്തിനെ നായകനാക്കി കമൽഹാസൻ നിർമിക്കുന്ന സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സുന്ദർ സി. ചിത്രം സംവിധാനം ചെയ്യും.
‘തലൈവർ 173’ എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ വിശദാംശങ്ങൾ പങ്കുവയ്ക്കുന്ന കത്ത് കമൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ചിത്രം നിർമിക്കുന്നത് കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷനലും റെഡ് ജയന്റും ചേർന്നാണ്. 2027 പൊങ്കലിനാകും സിനിമ തിയറ്ററുകളിലെത്തുക.
‘ഈ നാഴികക്കല്ലായ സഹകരണം ഇന്ത്യൻ സിനിമയിലെ രണ്ട് ഉന്നത ശക്തികളെ ഒന്നിപ്പിക്കുക മാത്രമല്ല, സൂപ്പർസ്റ്റാർ രജനീകാന്തും കമൽഹാസനും തമ്മിലുള്ള അഞ്ച് പതിറ്റാണ്ടുകളുടെ സൗഹൃദത്തെയും സാഹോദര്യത്തെയും ആഘോഷിക്കുകയും ചെയ്യുന്നു - തലമുറകളായി കലാകാരന്മാർക്കും പ്രേക്ഷകർക്കും ഒരുപോലെ പ്രചോദനം നൽകുന്ന ഒരു ബന്ധം’ എന്നാണ് സിനിമയുടെ പ്രഖ്യാപന കത്തിലുള്ളത്. ‘കാറ്റുപോലെ മഴപോലെ നദിപോലെ... നമുക്ക് നനയാം, ആസ്വദിക്കാം, ജീവിക്കാം!’ എന്നാണ് കത്ത് ഷെയർ ചെയ്ത് കമൽ കുറിച്ചത്.
45 വർഷങ്ങൾക്ക് ശേഷം കമൽഹാസനും രജനീകാന്തും ഒന്നിച്ചെത്തുന്ന ചിത്രമായിരിക്കും ‘തലൈവർ 173’.