ചലച്ചിത്ര പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരപുത്രിയാണ് ഐശ്വര്യ റായ് – അഭിഷേക് ബച്ചൻ ദമ്പതികളുടെ മകൾ ആരാധ്യ. ആരാധ്യയുടെ ചിത്രങ്ങൾക്കും ആരാധ്യയുമായി ബന്ധപ്പെട്ട വിശേഷങ്ങൾക്കുമൊക്കെ എക്കാലവും സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറ്.
ഇപ്പോഴിതാ, ആരാധ്യ ബച്ചന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വിഡിയോയുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. അനന്ത് അംബാനിയുടെ പ്രി-വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് എത്തിയ ആരാധ്യയുടെ മേക്കോവർ ആരാധകരെ അമ്പരപ്പിച്ചു.
ഹെയർ സ്റ്റൈലിലെ മാറ്റമാണ് പ്രധാനം. നെറ്റി മുഴുവൻ മറയ്ക്കുന്ന രീതിയിലാണ് ഹെയർ സ്റ്റൈൽ മാറ്റി അൽപ്പം വ്യത്യസ്തമായ സ്റ്റൈലാണ് ഇപ്പോൾ ആരാധ്യയുടേത്.
മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച അംബാനി പ്രി വെഡ്ഡിങ് ആഘോഷങ്ങളിൽ ബച്ചൻ കുടുംബത്തിനൊപ്പം ഷാറുഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, സെയ്ഫ് അലി ഖാൻ , കരീന കപൂർ, മാധുരി ദീക്ഷിത്, വരുൺ ധവാൻ , അനിൽ കപൂർ തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങളാണ് പങ്കെടുത്തത്.