ADVERTISEMENT

ലോകത്താകമാനം സിനിമ പ്രേമികളെ ആകർഷിച്ച ഹോളിവുഡ് ക്ലാസിക് ജോക്കർ ന്റെ രണ്ടാം ഭാഗം ‘ജോക്കര്‍; ഫോളി അഡ്യൂ’ റിലീസിനൊരുങ്ങുന്നു. ടോഡ് ഫിലിപ്പിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വാക്വിന്‍ ഫീനിക്‌സ് , ലേഡി ഗാഗ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ആര്‍തറായി ഫീനിക്സ് എത്തുമ്പോള്‍ ഹര്‍ലീന്‍ ക്വിന്‍സല്‍ അഥവാ ഹാര്‍ലി ക്വിന്‍ എന്ന കഥാപാത്രത്തെ ലേഡി ഗാഗ അവതരിപ്പിക്കുന്നു. ഒക്ടോബര്‍ 2 നാണ് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യുന്നത്. അമേരിക്കയില്‍ ഒക്ടോബര്‍ 4 ന് ചിത്രം പുറത്തിറങ്ങും.

ADVERTISEMENT

2019ല്‍ ജോക്കറിന്റെ ആദ്യത്തെ ഭാഗം ലോകത്താകെ സാമ്പത്തികമായി വലിയ വിജയമാണ് നേടിയത്. ആ വര്‍ഷത്തെ ഓസ്‌കര്‍ അടക്കം മികച്ച നടനുള്ള ഒട്ടേറെ പുരസ്‌കാരങ്ങള്‍ വാക്വിന്‍ ഫീനിക്‌സ് സ്വന്തമാക്കുകയും ചെയ്തു. ആദ്യഭാഗത്തിന് സമാനമായി സൈക്കോളജിക്കല്‍ ത്രില്ലറായാണ് ‘ജോക്കര്‍ 2’ ഒരുക്കിയിരിക്കുന്നത്.

ADVERTISEMENT
ADVERTISEMENT