രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ ഓഗസ്റ്റ് 14ന് തിയറ്ററുകളിലെത്തും. ലോകേഷാണ് സോഷ്യൽ മീഡിയയിലൂടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്.
ആമിര്‍ ഖാൻ, നാഗാർജുന, ഉപേന്ദ്ര, സത്യരാജ് തുടങ്ങിയ സൂപ്പർതാരങ്ങളും ചിത്രത്തിലുണ്ട്. അതിഥി വേഷത്തിലാകും ആമിർ ചിത്രത്തിലെത്തുക. ശ്രുതി ഹാസനാണ് നായിക. സൗബിൻ ഷാഹിറും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ആക്‌ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമാണം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ. സംഗീതം – അനിരുദ്ധ് രവിചന്ദർ.