Tuesday 09 January 2024 09:48 AM IST : By സ്വന്തം ലേഖകൻ

ചോര പതയുന്ന കടൽ... ‘ദേവര’യുടെ ആദ്യ ഗ്ലിംപ്സ് വിഡിയോ ഹിറ്റ്

devara

ജൂനിയർ എൻടിആറിനെ നായകനാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ‘ദേവര’യുടെ ആദ്യ ഗ്ലിംപ്സ് വിഡിയോ ഹിറ്റ്. മാസ് ആക്ഷൻ രംഗത്തിൽ ജൂനിയർ എൻടിആർ എത്തുന്ന വിഡിയോ ആരാധകരേയും സിനിമാപ്രേമികളെയും ആവേശം കൊള്ളിക്കും. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ‘ഓൾ ഹെയ്ൽ ദ ടൈഗർ’ എന്ന ഗാനശകലവും വിഡിയോയുടെ പശ്ചാത്തലത്തിലുണ്ട്.

എൻടിആർ ആർട്ട്‌സും യുവസുധ ആർട്ട്‌സും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം ജാൻവി കപൂറാണ് നായിക. സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരേൻ തുടങ്ങി ഒട്ടനവധി അഭിനേതാക്കൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ബിഗ്‌ ബജറ്റിൽ രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുക. ഒന്നാം ഭാഗം 2024 ഏപ്രിൽ 5ന് തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങും. ചിത്രം നന്ദമൂരി കല്യാൺ റാം ആണ് അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൾ, എഡിറ്റർ: ശ്രീകർ പ്രസാദ്.