ലോകസാഹിത്യത്തിലെ അതുല്യപ്രതിഭ, അന്തരിച്ച ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ മാസ്റ്റർപീസ് നോവല്‍ ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ (One Hundred Years of Solitude) വെബ് സീരീസ് ആയി ഒ.ടി.ടിയിലേക്ക്. സീരിസിന്റെ ടീസർ ഇതിനകം ശ്രദ്ധേയമാണ്. സീരിസ് പതിനാറ് എപ്പിസോഡുകൾ ഉണ്ടാകും.
1967ൽ പ്രസിദ്ധീകരിച്ച, ഈ നോവൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വായനക്കാരെയാണ് ആകർഷിച്ചത്. 1982ൽ ഗാർസിയ മാർക്വേസിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു. അതിനാൽ ‘ഏകാന്തതയുടെ നൂറ് വർഷങ്ങൾ’ വെബ് സീരീസായി എത്തുമ്പോൾ മാർക്വേസ് ആരാധകർ ഏറെ ആവേശത്തിലാണ്.
ലോറ മോറയും അലക്സ് ഗാർസിയ ലോപ്പസും ചേർന്ന് സംവിധാനം ചെയ്ത ഈ പരമ്പരയിൽ കൊളംബിയയിൽ നിന്നും ലാറ്റിനമേരിക്കയിൽ നിന്നുമുള്ള മികച്ച അഭിനേതാക്കളാണ് കഥാപാത്രങ്ങളായി എത്തുന്നത്.