Thursday 27 December 2018 10:30 AM IST : By സ്വന്തം ലേഖകൻ

ഡി സിനിമാസിന്റെ ഉദ്‌ഘാടന വേളയിൽ കലാഭവൻ മണിയും ദിലീപും; വൈറലാകുന്ന ചിത്രം

mani-d-cinemas

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെ ചുറ്റിപ്പറ്റി നിരവധി പ്രചാരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. കലാഭവൻ മണിയുമായി ചേർന്നാണ് ഡി സിനിമാസ് തുടങ്ങിയതെന്നും, പിന്നീട് മണിയെ ദിലീപ് ഒഴിവാക്കി എന്നുമുള്ള പ്രചാരണങ്ങളാണ് ശക്തം. മണിയുടെ മരണത്തിൽ ദിലീപിന് പങ്കുണ്ട് എന്ന രീതിയിലും വാർത്തകൾ പുറത്തുവന്നു.

അതിനിടയ്ക്കാണ് ഡി സിനിമാസിന്റെ ഉദ്‌ഘാടന ചടങ്ങിൽ കലാഭവൻ മണി പങ്കെടുക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. മണിയെ പൂ നൽകി സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്നത്.

mani-d32