Thursday 12 December 2019 11:16 AM IST : By സ്വന്തം ലേഖകൻ

‘അവൻ എപ്പോഴും എന്നെ മടിയിൽ ആണ് ഇരുത്തുക’! പ്രിയപ്പെട്ടവനൊപ്പം നിറവയറോടെ കൽക്കി: ചിത്രം വൈറൽ

kalkki

നിറ വയറോടെ, പ്രിയപ്പെട്ടവന്റെ നെഞ്ചോട് ചേർന്നിരിക്കുന്ന പുതിയ ചിത്രം പങ്കുവച്ച് ബോളിവുഡ് നടി കൽക്കി കോച്ലിൻ. ഗർഭിണിയായ താരം തന്റെ ഗർഭകാലത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കു വയ്ക്കുന്നുണ്ട്. പുതിയ ചിത്രവും ഇതിനോടകം വൈറൽ ആണ്. നിറവയറുമായുള്ള കല്‍ക്കിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ജീവിത പങ്കാളിയുടെ മടിയില്‍ ഇരിക്കുന്ന പുതിയ ചിത്രത്തിനൊപ്പം അദ്ദേഹം എന്നെ എപ്പോഴും മടിയിലാണ് ഇരുത്തുക എന്ന ക്യാപ്ഷനും താരം കുറിച്ചിട്ടുണ്ട്. എട്ടാം മാസത്തില്‍ പതിനൊന്ന് കിലോ ശരീരഭാരം കൂടിയിട്ടുണ്ടെന്നും നടി വ്യക്തമാക്കി.

പിയാനിസ്റ്റ് ഗയ് ഹെര്‍ഷ്ബര്‍ഗാണ് കല്‍കിയുടെ പങ്കാളി. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യാപുമായിട്ടുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമായിരുന്നു ഗയ് ഹെര്‍ഷ്ബര്‍ഗുമായി കല്‍ക്കി പ്രണയത്തിലായത്. പങ്കാളിയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ അപൂര്‍വമായേ കല്‍ക്കി പങ്കുവയ്ക്കാറുള്ളു. അതിനാല്‍ പുതിയ ഫോട്ടോ അതിവേഗം വൈറലായി.