Saturday 27 April 2024 03:05 PM IST : By സ്വന്തം ലേഖകൻ

കവിന്റെ അതിഗംഭീര പ്രകടനം, ‘സ്റ്റാർ’ ട്രെയിലർ എത്തി

star

യുവനായകൻ കവിന്റെ അതിഗംഭീര അഭിനയ പ്രകടനവുമായി തമിഴ് ചിത്രം ‘സ്റ്റാർ’ ന്റെ ട്രെയിലർ എത്തി. സിനിമാ നടനാകാൻ ആഗ്രഹിക്കുന്ന യുവാവിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

ഏലൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലാൽ, അതിദി പൊഹാങ്കർ, പ്രീതി മുകുന്ദൻ, ഗീത കൈലാസം എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രം മെയ് 10ന് തിയറ്ററുകളിലെത്തും.

യുവ ശങ്കര്‍ രാജയാണ് സംഗീതം. ഏലനാണ് ഗാന രചന. ഏഴില്‍ അരശ് കെ. ആണ് ഛായാഗ്രാഹണം. ബി വി എസ് എൻ പ്രസാദും ശ്രീനിധി സാഗറുമാണ് നിര്‍മാണം.