Friday 12 April 2024 10:10 AM IST : By സ്വന്തം ലേഖകൻ

എന്നാ പിന്നെ തുടങ്ങാം...ഇനി ദുൽഖറിന്റെ ‘ലക്കി ഭാസ്കർ’ വരും: ടീസർ ശ്രദ്ധേയമാകുന്നു

lucky-bhaskar

ദുൽഖർ സൽമാൻ നായകനാകുന്ന ബഹുഭാഷ ചിത്രം ‘ലക്കി ഭാസ്കർ’ ന്റെ ടീസർ എത്തി. വെങ്കി അറ്റ്‌ലൂരിയാണ് ചിത്രത്തിന്റെ സംവിധാനം. ബാങ്ക് കാഷ്യറായാണ് ദുൽഖർ ചിത്രത്തില്‍ എത്തുന്നത്. മീനാക്ഷി ചൗധരിയാണ് നായിക.

ജി.വി. പ്രകാശ് കുമാറാണ് സംഗീതസംവിധാനം. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ലോകമെമ്പാടും ‘ലക്കി ഭാസ്‌കർ’ റിലീസ് ചെയ്യും. സിത്താര എന്റര്‍ടെയിൻമെന്റിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രാഹകൻ.