Saturday 10 February 2024 11:54 AM IST : By സ്വന്തം ലേഖകൻ

മമ്മൂട്ടിയെ നേരിൽ കണ്ടു, സംസാരിച്ചു...സന്തോഷം പങ്കുവച്ച് ബോളിവുഡ് നടി തിലോത്തമ ഷോം

mammootty

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ബോളിവുഡ് നടി തിലോത്തമ ഷോം. മമ്മൂട്ടിയ്ക്കൊപ്പമുള്ള തന്റെ ചിത്രങ്ങളും ഒപ്പം ഒരു കുറിപ്പും തിലോത്തമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

‘സ്വയം പുനരാവിഷ്‌കരിക്കാനുള്ള ആഗ്രഹവും, യുവ സംവിധായകർക്കൊപ്പം പ്രവർത്തിക്കാനുള്ള തുറന്ന മനസ്സും, അത്യാധുനിക സാങ്കേതിക വിദ്യ മനസ്സിലാക്കാനുള്ള ജിജ്ഞാസയും, എല്ലാറ്റിനുമുപരിയായി, ലളിതമായ ഒരു മനുഷ്യനുമായി കുറച്ചു നേരം സംസാരിക്കാൻ കഴിഞ്ഞു. ഇതിഹാസം മമ്മൂട്ടി’.– എന്നാണ് തിലോത്തമ കുറിച്ചത്.

പോസ്റ്റ് ഇതിനകം വൈറലാണ്. മലയാളി മങ്കയെപ്പോലെ ഒരുങ്ങി നിൽക്കുന്ന തിലോത്തമയാണ് ചിത്രങ്ങളിൽ.

നിരൂപകശ്രദ്ധ പിടിച്ചുപറ്റിയ സർ, എ ഡെത്ത് ഇൻ ദ ഗുഞ്ച്, മൺസൂൺ വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് തിലോത്തമ ഷോം.