Saturday 30 March 2024 02:36 PM IST : By സ്വന്തം ലേഖകൻ

‘സ്വാതന്ത്ര്യ വീർ സവർക്കർ’ നിർമിക്കാൻ പിതാവ് വാങ്ങി നൽകിയ സ്വത്തുക്കളെല്ലാം വിറ്റു: തുറന്നു പറഞ്ഞ് രൺദീപ് ഹൂഡ

randeep-hooda

രൺദീപ് ഹൂഡ പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രം ‘സ്വാതന്ത്ര്യ വീർ സവർക്കർ’ തിയറ്ററിൽ തകർന്നടിയുമ്പോൾ, അടുത്തിടെ ഒരു അഭിമുഖത്തിൽ സിനിമയുടെ നിർമ്മാണത്തിനിടെ നേരിട്ട സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചു താരം പറഞ്ഞതാണു ചർച്ചയാകുന്നത്. താൻ സംവിധായകൻ കൂടിയായ ചിത്രത്തിന്റെ നിർമാണത്തിന് പിതാവ് വാങ്ങിയ സ്വത്തുക്കൾ വിറ്റുവെന്ന് രൺദീപ് വ്യക്തമാക്കി.

‘‘സിനിമയുമായി ബന്ധപ്പെട്ട നിര്‍മാതാക്കളുടെ ടീം നല്ല നിലവാരമുള്ള ഒരു സിനിമ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അവർക്ക് ഒരു സിനിമ ചെയ്യണമെന്നേയുള്ളു. ഞാൻ ഒരു സംവിധായകന്റെ കപ്പാസിറ്റിയിൽ വന്നപ്പോൾ ഇനിക്ക് ആ നിലവാരം മതിയാകുമായിരുന്നില്ല. അതിനാൽ, സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ ഉയര്‍ന്നു വന്നു.

പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. എന്റെ അച്ഛൻ എനിക്ക് വേണ്ടി മുംബൈയില്‍ കുറച്ച് സ്വത്തുക്കൾ വാങ്ങിയിരുന്നു. ഈ സിനിമയ്‌ക്കായി ഞാൻ അതെല്ലാം വിറ്റു. ഈ ചിത്രത്തിന്റെ നിര്‍മ്മാണം ഒരിക്കലും മുടങ്ങരുതെന്ന് ഞാന്‍ കരുതി. എന്നിട്ടും ഈ ചിത്രത്തിന് ലഭിക്കേണ്ട തരത്തിലുള്ള പിന്തുണ ലഭിച്ചില്ല’.– രൺദീപ് ഹൂഡ പറഞ്ഞു.

മാര്‍ച്ച് 22നാണ് രൺദീപ് ഹൂഡയുടെ ചിത്രം റിലീസായത്.