സൂപ്പർതാരം ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രം ‘ദേവ’ അവസാനഘട്ട ജോലികളിൽ.
ഇപ്പോഴിതാ ഷാഹിദ് കപൂറിന് പിറന്നാൾ ആശംസകളുമായി എത്തുകയാണ് സംവിധായകൻ. പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിലൂടെ റോഷൻ ആൻഡ്രൂസ് പ്രിയപ്പെട്ട ദേവയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു.
സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിർമിക്കുന്ന ചിത്രം ആക്‌ഷൻ ത്രില്ലറാണ്. പൊലീസ് ഉദ്യോഗസ്ഥനായാണ് ഷാഹിദ് എത്തുന്നത്. ബോബി–സഞ്ജയ് ആണ് സിനിമയുടെ തിരക്കഥ. ഹിന്ദിയിൽ സംഭാഷണമെഴുതുന്നത് ഹുസൈൻ ദലാൽ. പൂജ ഹെഗ്ഡേ, പാവൽ ഗുലാത്തി, പർവേഷ് റാണ എന്നിവരും താരനിരയിലുണ്ട്. 85 കോടി രൂപ മുതൽമുടക്കാണ് ചിത്രത്തിന് പ്രതീക്ഷിക്കുന്നത്. ഛായാഗ്രഹണം – അമിത് റോയ്.