നടൻ ജയറാമിന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രം ഗായകൻ സ്റ്റീഫൻ ദേവസ്സി ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു. ചിത്രത്തിന് സമൂഹ മാധ്യമത്തിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. ഞാൻ കണ്ടിട്ടുള്ളതിൽ, എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു കുടുംബത്തോടൊപ്പം എന്നാണ് സ്റ്റീഫൻ ഫോട്ടോയ്ക്ക് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. ജയറാമും പാർവതിയും ചക്കിയും കാളിദാസനും ഉൾപ്പെട്ട ഫോട്ടോയ്‍ക്ക് നിരവധി കമന്റുകളും ലഭിച്ചു.