Friday 02 February 2024 02:10 PM IST : By സ്വന്തം ലേഖകൻ

‘തമിഴക വെട്രി കഴകം’ : ദ്രാവിഡ രാഷ്ട്രീയത്തിൽ ഇനി വിജയ്‌യും

vijay

നടന്‍ വിജയ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് ‘തമിഴക വെട്രി കഴകം’ എന്ന പേര് പ്രഖ്യാപിച്ചു. വിജയ്‌യുടെ ആരാധക സംഘടനയായ ‘വിജയ് മക്കള്‍ ഇയക്കം’ അംഗങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ മുന്‍കൈ എടുത്തത്.

പാര്‍ട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈല്‍ ആപ്പും പാര്‍ട്ടി പുറത്തിറക്കും. ഈ ആപ്പിലൂടെ ജനങ്ങള്‍ക്ക് പാര്‍ട്ടി അംഗമാവാന്‍ സാധിക്കും. ഒരു കോടി ആളുകളെ പാര്‍ട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.

2026 നിയമസഭാ തിരഞ്ഞെടുപ്പാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും വിജയ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. വരുന്ന ഏപ്രിലില്‍ സമ്മേളനം നടത്തും.