Monday 01 January 2024 12:02 PM IST : By സ്വന്തം ലേഖകൻ

പ്രളയബാധിതരായ 800 കുടുംബങ്ങള്‍ക്ക് ആശ്വാസമായി വിജയ്, കയ്യടിച്ച് ജനം

vijay-new

പ്രളയബാധിതരായ തിരുനെല്‍വേലി, തൂത്തുക്കുടി പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സഹായഹസ്തവുമായി നടന്‍ വിജയ്. വെള്ളപ്പൊക്കം മൂലം ജീവിതം ദുരിതത്തിലായ 800 കുടുംബങ്ങള്‍ക്കാണ് താരം ആശ്വാസമായത്. പ്രളയബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തി വിജയ് അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു.

വീടുകള്‍ക്ക് കേടുപാടുകള്‍ വന്നവര്‍ക്ക് 10000 രൂപ വീതവും വീട് പൂര്‍ണമായും നശിച്ചവര്‍ക്ക് 50000 രൂപ വീതവും നല്‍കി. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ ഒരു സ്ത്രീയ്ക്ക് ഒരു ലക്ഷം രൂപ നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സഹായത്തിന് അര്‍ഹരായ കുടുംബങ്ങളെ ആരാധകരുടെ സഹായത്തോടെയാണ് വിജയ് തിരഞ്ഞെടുത്തത്.

ഭക്ഷണസാധനങ്ങള്‍ക്ക് പുറമേ മരുന്നും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു.