Monday 11 January 2021 05:08 PM IST : By സ്വന്തം ലേഖകൻ

‘വിരുഷ്കയുടെ’ രാജകുമാരിയെത്തി: താരദമ്പതിമാർക്ക് പെൺകുഞ്ഞ്

virush-baby

കാത്തിരിപ്പുകൾക്കു നടുവിലേക്ക് വിരാട് കൊഹ്്ലിയുടേയും അനുഷ്ക ശർമ്മയുടേയും രാജകുമാരിയെത്തി. താരദമ്പതിമാർക്ക് പെൺകുഞ്ഞ് പിറന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് സന്തോഷവാർത്ത പങ്കുവച്ചത്.

കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ പര്യടനത്തിനിടയ്ക്ക് വച്ച് കോലി നാട്ടിലേക്ക് മടങ്ങിയിരുന്നു.

‘ഇന്ന് ഉച്ചകഴിഞ്ഞ് ഞങ്ങൾക്ക് പെൺകുഞ്ഞ് പിറന്ന വിവരം ഏറ്റവും സന്തോഷത്തോടെ അറിയിക്കുന്നു. എല്ലാവരുടെയും പ്രാർഥനങ്ങൾക്കും സ്നേഹത്തിനും ആശംസകൾക്കും നന്ദി. അനുഷ്കയും കുഞ്ഞും സുഖമായിരിക്കുന്നു. ജീവിതത്തിലെ ഈ പുതിയ അധ്യായത്തിലേക്ക് പ്രവേശിക്കുമ്പോൾ വലിയ സന്തോഷം. ഈ അവസരത്തിൽ ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കുമെന്ന് കരുതുന്നു. ഇഷ്ടത്തോടെ, വിരാട്’ – കൊഹ്‍ലി കുറിച്ചു.