ADVERTISEMENT

മിനിസ്ക്രീൻ താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും വിവാഹിതരായത് ഒരു വർഷം മുമ്പാണ്. ഇപ്പോഴിതാ, തങ്ങളുടെ ഒന്നാം വിവാഹവാര്‍ഷിക ദിനത്തില്‍ ദിവ്യ പങ്കുവച്ച വിഡിയോയാണ് ശ്രദ്ധേയമാകുന്നത്.

ഇന്നു പിരിയും നാളെ പിരിയുമെന്നു പറഞ്ഞു കളിയാക്കിയവരുടെ മുന്നില്‍ തങ്ങളുടെ ദാമ്പത്യത്തിനു ഒരു വര്‍ഷം തികയുകയാണെന്ന് ദിവ്യ പറയുന്നു.

ADVERTISEMENT

‘വളരെ കോളിളക്കം സൃഷ്ടിച്ചൊരു കല്യാണം. പത്തരമാറ്റിലെ മൂര്‍ത്തി മുത്തശ്ശനും സുഖമോ ദേവിയിലെ ചന്ദ്രമതിയും തമ്മിലുള്ള കല്യാണം. ഇന്ന് പിരിയും നാളെ പിരിയുമെന്ന് പറഞ്ഞ് കളിയാക്കിയവരുടെ മുന്നില്‍ ഇതാ ഞങ്ങളുടെ ദാമ്പത്യത്തിന് ഒരു വര്‍ഷം തികയുന്നു. ഞങ്ങളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച പ്രാര്‍ത്ഥനയില്‍ ഞങ്ങളേയും ഉള്‍പ്പെടുത്തിയ എല്ലാവര്‍ക്കും ഒത്തിരി നന്ദി. വീട്ടിലെ അംഗത്തെപ്പോലെയാണ് നിങ്ങള്‍ ഞങ്ങളെ കണ്ടത്. ആ സ്‌നേഹം എനിക്ക് ലഭിക്കാന്‍ തുടങ്ങിയത് ഈ ഒരു കല്യാണത്തോടെയാണ്. അതിന് സര്‍വേശ്വരനോട് നന്ദി പറയുന്നു. ഇങ്ങനൊരു ലൈഫ് തന്ന ഏട്ടനും കുടുംബത്തിനും സൗമ്യ ചേച്ചിയോടും നന്ദി പറയുന്നു. കളിയാക്കലും പരിഹസിക്കലും ഒന്നും അവസാനിക്കുന്നില്ല. തുടര്‍ന്നുകൊണ്ടേയിരിക്കുന്നു’. – യു ട്യൂബിൽ പങ്കുവച്ച വിഡിയോയിൽ ദിവ്യ ശ്രീധര്‍ പറഞ്ഞു.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ഇവർക്ക് ആശംസകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT