രഞ്ജിത്തും മമ്മൂട്ടിയും മഞ്ജു വാരിയരും ശ്യാമ പ്രസാദും... ‘ആരോ’ ഒരു ‘ഷോർട്ട് ഫിലിം’ അല്ല!
Mail This Article
മഞ്ജു വാരിയര്‍, ശ്യാമ പ്രസാദ്, അസീസ് നെടുമങ്ങാട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കുന്ന ‘ആരോ’ ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ വൈറൽ. മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മിക്കുന്ന ചിത്രം മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ്.
ക്യാപിറ്റോള്‍ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ചിത്രം നിര്‍മിച്ചത്. ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കും. ഞായറാഴ്ച കൊച്ചിയില്‍ നടന്ന പ്രിവ്യൂ സ്‌ക്രീനിങ്ങില്‍ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.
കഥ, സംഭാഷണം – വി.ആര്‍. സുധീഷ്, കവിത – കല്‍പറ്റ നാരായണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജോര്‍ജ് സെബാസ്റ്റ്യന്‍, ലൈന്‍ പ്രൊഡ്യൂസര്‍ – സുനില്‍ സിങ്, ഛായാഗ്രാഹകന്‍ – പ്രശാന്ത് രവീന്ദ്രന്‍, പശ്ചാത്തലസംഗീതം – ബിജിപാല്‍, കലാസംവിധായകന്‍ – സന്തോഷ് രാമന്‍, എഡിറ്റര്‍ – രതിന്‍ രാധാകൃഷ്ണന്‍.